നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വര്‍ണത്തിന് ഒരു വർഷത്തിനിടെ കുറഞ്ഞത് പവന് 7320 രൂപ; രണ്ടാം ദിവസവും വിലയിൽ മാറ്റമില്ല

  Gold Price Today| സ്വര്‍ണത്തിന് ഒരു വർഷത്തിനിടെ കുറഞ്ഞത് പവന് 7320 രൂപ; രണ്ടാം ദിവസവും വിലയിൽ മാറ്റമില്ല

  2020 ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വർണം അന്ന് കരസ്ഥമാക്കിയത്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്.

  Gold Price Today

  Gold Price Today

  • Share this:
   തിരുവനന്തപുരം: സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഏറ്റവും ഒടുവിൽ സ്വർണ വില കുറഞ്ഞത് തിങ്കളാഴ്ചയാണ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണ വില ഇപ്പോൾ. തിങ്കളാഴ്ച സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. പവന് 34,680 രൂപയും ഗ്രാമിന് 4335 രൂപയുമാണ് ഇപ്പോൾ. ഒരാഴ്ചക്കിടെ മാത്രം 1320 രൂപയാണ് പവന് കുറഞ്ഞത്. ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയിൽ കാണുന്നത്.

   Also Read- Petrol Diesel Price| ഇന്നും പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; വിലവർധനവില്ലാതെ 25 ദിനങ്ങള്‍

   നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വർണം അന്ന് കരസ്ഥമാക്കിയത്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിനിപ്പോൾ ഇടിഞ്ഞിട്ടുള്ളത് 915 രൂപയാണ്.

   Also Read- അംബ്രി ഇൻകോ‍ർപറേഷനിൽ 50 മില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്

   ആഗോളതലത്തിൽ വൻതോതിൽ വിറ്റൊഴിയൽ തുടർന്നതാണ് സ്വർണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില നാലുമാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് എത്തി. 10 ഗ്രാം സ്വർണത്തിന്റെ വില
   45,975 രൂപയായാണ് കുറഞ്ഞത്.

   Also Read- വിൻ വിൻ ലോട്ടറി W-628 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആർക്ക്?

   തൊഴിൽ സാധ്യതാ സൂചിക ഉയർന്നതോടെ യുഎസ് ഫെഡ് റിസർവ് പ്രതീക്ഷിച്ചതിലും നേരത്തെ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയിൽ സ്വർണത്തെ ബാധിച്ചത്. സ്പോട് ഗോൾഡ് വില ഔൺസിന് 1732.88 ഡോളറിനാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.

   സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

   ഓഗസ്റ്റ് 1- 36,000
   ഓഗസ്റ്റ് 2- 36,000
   ഓഗസ്റ്റ് 3- 35,920
   ഓഗസ്റ്റ് 4- 35,920
   ഓഗസ്റ്റ് 5- 35,840
   ഓഗസ്റ്റ് 6- 35,680
   ഓഗസ്റ്റ് 7- 35,080
   ഓഗസ്റ്റ് 8- 35,080
   ഓഗസ്റ്റ് 9-34,680
   ഓഗസ്റ്റ് 10- 34.680
   ഓഗസ്റ്റ് 11- 34.680

   Also Read- മരണമടഞ്ഞ വ്യക്തിയുടെ ഇൻഷൂറൻസ് തുക ലഭിക്കാൻ കുടുംബാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

   ജൂലൈ മാസത്തിലെ അവസാന മൂന്ന് ദിവസം തുടർച്ചയായി സ്വർണവില വർധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായി. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും ഇതേ നിരക്കിലായിരുന്നു വില. ഒന്നാം തീയതിയാണ് സ്വർണവില ജൂലൈയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. അന്ന് 35200 രൂപയായിരുന്നു വില.
   Published by:Rajesh V
   First published: