• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം സ്വർണത്തിന് 4725 രൂപയും പവന് 37,800 രൂപയുമായി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4725 രൂപയും പവന് 37,800 രൂപയുമായി. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. വ്യാഴാഴ്ച സ്വർണവില രണ്ടു തവണ വർദ്ധിച്ചിരുന്നു. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 38,000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38,200 രൂപയായി. വ്യാഴാഴ്ച ഒറ്റ ദിവസംകൊണ്ട് സ്വർണവില പവന് 480 രൂപയാണ് വർധിച്ചത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് (38,200 രൂപ) വ്യാഴാഴ്ച സ്വർണ വ്യാപാരം നടന്നത്. ബുധനാഴ്ച സ്വർണവില കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു ചൊവ്വാഴ്ച കൂടിയത്. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. 37,680 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിന് ഒരു പവന്റെ വില. ഗ്രാമിന് 4710 രൂപയും.

    ദേശീയതലത്തിൽ ശനിയാഴ്ച രാവിലെ സ്വർണവില 24 കാരറ്റ് 10 ഗ്രാമിന് 160 രൂപ ഉയർന്ന് 51,980 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 150 രൂപ ഉയർന്ന് 47,650 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. മുംബൈയിലും കൊൽക്കത്തയിലും 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 51,980 രൂപയും 22 കാരറ്റ് സ്വർണത്തിന് 47,650 രൂപയുമാണ്. ശനിയാഴ്ച ഡൽഹിയിൽ 24 കാരറ്റിന്റെയും 22 കാരറ്റിന്റെയും മഞ്ഞ ലോഹത്തിന് 52,140 രൂപയിലും 10 ഗ്രാമിന് 47,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചെന്നൈയിൽ ഒരു ഗ്രാം 24 കാരറ്റ്, 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 53,070 രൂപയും 48,650 രൂപയുമാണ് വില.

    Also Read- Fuel Price | രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടോ? ; പ്രധാന നഗരങ്ങളിലെ പെട്രോള്‍-ഡീസല്‍ നിരക്ക് അറിയാം

    മുംബൈയിലും കൊൽക്കത്തയിലും ഒരു കിലോ വെള്ളിക്ക് 58,200 രൂപയാണ് വില. ശനിയാഴ്ച ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഒരു കിലോഗ്രാം വെള്ളിക്ക് 63,200 രൂപയായിരുന്നു. ഡൽഹിയിൽ വെള്ളി കിലോഗ്രാമിന് 63,600 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

    ഓഗസ്റ്റ് മാസത്തിലെ സംസ്ഥാനത്തെ സ്വർണവില (പവന്)

    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Rajesh V
    First published: