• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ

Gold Price | സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ

ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില (Gold Price in Kerala) ഇന്ന് കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 37,240 രൂപയിലാണ് ഇന്ന് രാവിലെ മുതൽ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4655 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 37,520 രൂപയായിരുന്നു വില. ഗ്രാമിന് 4690 രൂപയായായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ചയും സ്വർണവില കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വെള്ളിയാഴ്ച കൂടിയത്. വെള്ളിയാഴ്ച ഒരു പവന്റെ വില 37,120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു.

    ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഈ മാസം അഞ്ചിനായിരുന്നു സ്വർണവില ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 38,480 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില.

    ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):

    ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
    ജൂലൈ 2 - 38400 രൂപ, 38,200 രൂപ
    ജൂലൈ 3 - 38,200 രൂപ
    ജൂലൈ 4- 38,400 രൂപ
    ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ജൂലൈ 6- 38, 080 രൂപ
    ജൂലൈ 7- 37,480 രൂപ
    ജൂലൈ 8- 37,480 രൂപ
    ജൂലൈ 9- 37,560 രൂപ
    ജൂലൈ 10 - 37,560 രൂപ
    ജൂലൈ 11- 37,560 രൂപ
    ജൂലൈ 12- 37,440 രൂപ
    ജൂലൈ 13- 37,360 രൂപ
    ജൂലൈ 14- 37,520 രൂപ
    ജൂലൈ 15- 37,200 രൂപ
    ജൂലൈ 16- 37,280 രൂപ
    ജൂലൈ 17- 36,960 രൂപ
    ജൂലൈ 18- 36,960 രൂപ
    ജൂലൈ 19- 37120 രൂപ
    ജൂലൈ 20- 37,120 രൂപ
    ജൂലൈ 21- 36,800 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ജൂലൈ 22- 37,120 രൂപ
    ജൂലൈ 23- 37,520 രൂപ
    ജൂലൈ 24- 37,520 രൂപ
    ജൂലൈ 25- 37,520 രൂപ
    ജൂലൈ 26- 37,240 രൂപ

    Also Read- ആകാശ എയർ കൊച്ചിയിലേക്ക്; കൊച്ചിയിൽ നിന്നും പ്രതിവാര ബാംഗ്ലൂർ സർവീസ്; ആഴ്ചയിൽ 28 സർവീസുകൾ

    സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
    Published by:Anuraj GR
    First published: