നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | മൂന്നു ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന; ഇന്നത്തെ നിരക്കറിയാം

  Gold price | മൂന്നു ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധന; ഇന്നത്തെ നിരക്കറിയാം

  Gold prices go up after a three day hiatus | ഒരു ഗ്രാം സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വില

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തുടർച്ചയായ മൂന്നു ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു. ഇന്നത്തെ നിരക്കനുസരിച്ച് പവന് 35,000 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 200 രൂപ കുറവിൽ 34,800 രൂപയായിരുന്നു. ഇന്ന് സ്വർണ്ണം ഗ്രാമിന് 25 രൂപ കൂടി 4375 രൂപ എന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്.

   എന്നാൽ ആഗോള, ആഭ്യന്തര വിപണികളിൽ സ്വർണ്ണവിലയിൽ കൂടുതലും കുറവും രേഖപ്പെടുത്തിയ ദിവസം കൂടിയാണ് ഒക്ടോബർ 5. ഇന്ന് ഇന്ത്യൻ വിപണികളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞു. MCX- ൽ, സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.23% കുറഞ്ഞ്, 46,779 ആയി, വെള്ളി ഫ്യൂച്ചറുകൾ ഒരു കിലോയ്ക്ക് 0.5% കുറഞ്ഞ്, 60,651 ആയി. കഴിഞ്ഞ സെഷനിൽ സ്വർണം 0.8% ആയും, വെള്ളി 0.65% ആയും ഉയർന്നു.

   ആഗോള വിപണിയിൽ, ശക്തമായ യുഎസ് ഡോളറിന്റെ പശ്ചാത്തലത്തിൽ സ്വർണ്ണ നിരക്ക് ഇന്ന് കുറവായിരുന്നു, എന്നാൽ ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ സ്വർണ്ണവിലയെ താഴ്ന്ന നിലകളിൽ എത്തിച്ചു. സ്പോട്ട് ഗോൾഡ് 0.4% കുറഞ്ഞ് ഔൺസിന് 1,761.69 ഡോളറിലെത്തി, കഴിഞ്ഞ സെഷനിൽ 1,770.41 ഡോളറിലെത്തിയ ശേഷം, രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും ഉയർന്ന വിലയാണിത്.

   ഒക്ടോബർ മാസം തുടക്കത്തിൽ സ്വർണവില കൂടിക്കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയാണ്. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില.   ഒരു പവൻ സ്വർണ്ണത്തിന് കഴിഞ്ഞ ഒൻപതു മാസങ്ങളിൽ ഉണ്ടായ ഏറ്റക്കുറച്ചിലുകളുടെ താരതമ്യ പട്ടിക ചുവടെ നൽകിയിരിക്കുന്നു: (എല്ലാ മാസവും 15-ാം തീയതിയിലെ കണക്കനുസരിച്ച്)

   ജനുവരി: 36800
   ഫെബ്രുവരി: 35400
   മാർച്ച്: 33600
   ഏപ്രിൽ: 34960
   മെയ്: 35920
   ജൂൺ: 36400
   ജൂലൈ: 36120
   ഓഗസ്റ്റ്: 35200
   സെപ്റ്റംബർ: 35440

   Summary: After a brief lull for three days, gold price in Kerala went up by Rs 200 to hit Rs 35,000 per pavan 
   Published by:user_57
   First published: