HOME » NEWS » Money » GOLD PRICES HIT A RECORD HIGH IN MAY NO CHANGE IN PRICE TODAY

Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല

രണ്ടു ദിവസം കൊണ്ട് പവന് 320 രൂപയാണ് കൂടിയത്.

News18 Malayalam | news18-malayalam
Updated: May 16, 2021, 10:11 AM IST
Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; ഇന്ന് വിലയിൽ മാറ്റമില്ല
gold price today
  • Share this:
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടുദിവസം വില വർധിച്ചശേഷം ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ചയും വെള്ളിയാഴ്ചയും സ്വർണ വില വർധിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് പവന് 320 രൂപയാണ് കൂടിയത്. ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. വെള്ളിയാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയും. വ്യാഴാഴ്ച സ്വർണവിലയിൽ മാറ്റം ഇല്ലായിരുന്നു.

മെയ് മാസത്തിൽ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില ഒന്നാം തീയതിയായിരുന്നു. പവന് 35,040 രൂപയായിരുന്നു അന്നത്തെ വില. മെയ് പകുതിയായപ്പോൾ ഇതുവരെ പവന് 880 രൂപയാണ് വർധിച്ചത്. ഏപ്രിൽ മാസത്തിൽ സ്വർണവില പവന് 1720 രൂപ കൂടിയിരുന്നു. എന്നാൽ, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് വില താഴ്ന്നിരുന്നു. കഴിഞ്ഞ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).

രാജ്യത്ത് സ്വർണ വില ഇന്നലെ വർധിച്ചിരുന്നു. 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 47,677 രൂപയാണ് എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) ഇന്നലെ കുറിച്ചത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 1843.90 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. മഞ്ഞലോഹത്തിന് ഇപ്പോൾ നേട്ടമായത് ഡോളര്‍ നേരിടുന്ന ക്ഷീണമാണ്. ഒരുമാസത്തിനിടെ അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യം 3 ശതമാനത്തോളമാണ് ഇടിഞ്ഞത്. നിലവിലെ സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയർന്നു നിൽക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

Also Read- Petrol Diesel Price| പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ അറിയാം

ഡോളർ കൂടുതൽ ക്ഷീണിക്കുകയാണെങ്കിൽ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില 1860 മുതല്‍ 1900 വരെ ഉയരുമെന്നാണ് വിദഗ്ധർ കണക്കുക്കൂട്ടുന്നത്. എംസിഎക്‌സില്‍ 10 ഗ്രാമിന് 49,500 രൂപ മുതല്‍ 50,000 രൂപ വരെ സ്വര്‍ണം വില വർധിക്കാമെന്നും ഇവര്‍ പറയുന്നു. രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കപ്പെടുന്നത്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ആളുകൾ കാണുന്നത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് സ്വർണ നിക്ഷേപത്തില്‍ കൂടുതൽ പേർ വിശ്വാസമർപ്പിക്കുന്നുവെന്നതാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ വർഷം കോവി‍ഡ് കാലത്ത് സ്വർണവില 28 % വർധന രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റിൽ റെക്കോർഡും ഭേദിച്ച് മുന്നേറിയിരുന്നു. ഇതിനിടെ, പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം 250 ടണ്ണോളം സ്വര്‍ണം ഇതിനോടകം വാങ്ങിയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് കൂടുതൽ സ്ഥാപനങ്ങളും ഓഹരി, ബോണ്ട് വിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്.

Key Words: gold price kerala, gold price today, Gold prices, gold price, gold price on may 16, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: May 16, 2021, 10:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories