• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price |പവന് 240 രൂപ കൂടി; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Gold price |പവന് 240 രൂപ കൂടി; സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

പവന് 240 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold price)ഇന്നും വർധനവ്. ഇന്നലെ പവന് 240 കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് വീണ്ടും 240 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തി. പവന് 37,920 രൂപയും ഗ്രാമിന് 4740 രൂപയുമാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 30 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്.

    ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 4710 രൂപയും ഒരു പവന് 37,680 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവിലയിൽ ഇന്നലെ കുറവുണ്ടാകുകയായിരുന്നു. മെയ് നാലിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം എത്തിയത്. പവന് 37,600 രൂപയായിരുന്നു വില.
    Also Read-പാചകവാതകവില വീണ്ടും കൂട്ടി; ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത് 50 രൂപ‍

    മെയ് മാസത്തിലെ സ്വർണവില, പവന്

    മെയ് 1: 37,920 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    മെയ് 5: 37,920 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മെയ് 6: 37,680
    മെയ് 7: 37,920 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Also Read-ഒരു മാസം പിന്നിട്ടു; മാറ്റമില്ലാതെ ഇന്ധനവില, ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില അറിയാം

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

    പാചകവാതകവില വീണ്ടും കൂട്ടി

    പാചക വാതക വില വീണ്ടും കൂട്ടി. 50 രൂപയാണ് ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ പുതുക്കിയ വില 1006.50 രൂപയായി. 956.50 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന വില.
    Published by:Naseeba TC
    First published: