• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

Gold price Today| സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

ജനുവരി ഒന്നിന് ഈ മാസത്തെ ഉയർന്ന നിലയിലായിരുന്നു സ്വർണവില.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold price) ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ. ഒരു പവന് 35600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4450 രൂപയുമായി. പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 35680 രൂപയും ഗ്രാമിന് 4460 രൂപയുമായിരുന്നു വില. മൂന്ന് ദിവസത്തിനു ശേഷമാണ് ഇന്ന് വില കുറഞ്ഞത്.

    ജനുവരി ഒന്നിന് ഈ മാസത്തെ ഉയർന്ന നിലയിലായിരുന്നു സ്വർണവില. 36,360 രൂപയായിരുന്നു അന്ന് സ്വർണവില. ജനുവരി രണ്ടിനും ഇതേ വില തുടർന്നതിനു ശേഷം മൂന്നിന് 36,200 രൂപയായി കുറഞ്ഞു. ഇതിനു ശേഷം ഏറിയും കുറഞ്ഞുമാണ് സ്വർണവില ഓരോ ദിവസവും വ്യാപാരം ആരംഭിക്കുന്നത്.

    Also Read-Reliance Industries | ന്യൂയോർക്കിലെ മാൻഡരിൻ ഓറിയന്റൽ ലക്ഷ്വറി 5 സ്റ്റാർ ഹോട്ടൽ 98 മില്യൺ ഡോളറിന് റിലയൻസ് ഇൻഡസ്ട്രീസിന്

    സ്വർണ്ണവില (പവന്) ഈ മാസം:

    ജനുവരി 1 : 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജനുവരി 2: 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജനുവരി 3: 36,200
    ജനുവരി 4: 35,920
    ജനുവരി 5: 36,120
    ജനുവരി 6: 35960
    ജനുവരി 7: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജനുവരി 8: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജനുവരി 9: 35,680 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജനുവരി 10: 35600

    Also Read-ന്യൂയോർക്കിലെ മാൻഡരിൻ ഓറിയന്റൽ ലക്ഷ്വറി 5 സ്റ്റാർ ഹോട്ടൽ 98 മില്യൺ ഡോളറിന് റിലയൻസ് ഇൻഡസ്ട്രീസിന്

    ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; ജനുവരി 10ലെ നിരക്കുകൾ അറിയാം

    പെട്രോൾ, ഡീസൽ വില (Petrol Diesel price) മാറ്റമില്ലാതെ തുടരുന്നു. നവംബർ നാലിനാണ് അവസാനമായി വിലയിൽ മാറ്റം വന്നത്. സർവകാല റെക്കോർഡിലായിരുന്ന പെട്രോൾ, ഡീസൽ വില എക്സൈസ് തീരുവ കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തോടെ കുറഞ്ഞു. പിന്നാലെ ഒട്ടേറെ സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറായതോടെ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം ലഭിച്ചു. അതിനുശേഷം പ്രതിദിന വിലയിൽ മാറ്റം വരുത്താൻ എണ്ണ കമ്പനികൾ തയാറായിട്ടില്ല.

    രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ഡൽഹിയിൽ ഇന്ധന വില കുറവാണ്. ഇവിടെ പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു, ഇത് നഗരത്തിൽ ഇന്ധനത്തിന്റെ വില ലിറ്ററിന് 8 രൂപ കുറച്ചിരുന്നു.
    Published by:Naseeba TC
    First published: