തിരുവനന്തപുരം: പുതു വർഷത്തിൽ സംസ്ഥാനത്തെ സ്വർണവില (Gold Price ) പുതിയ ഉയരങ്ങളിൽ. ഒരു പവൻ സ്വർണത്തിന് 36,360 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 36080 രൂപയായിരുന്നു ഒരു പവന് വില. പവന് 280 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഒരു ഗ്രാമിന് 45 രൂപ കൂടി 4545 രൂപയായി. 4,510 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാമിന് വില.
ഇന്നലെ പവന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ജനുവരി ഒന്നിന് വൻ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
Also Read-Fuel prices | നവവത്സര ദിനത്തിലെ പെട്രോൾ, ഡീസൽ വിലയെത്ര? ഏറ്റവും പുതിയ നിരക്കുകൾ ഇതാ
ഡിസംബർ 24, 25,26 തീയതികളിൽ വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം തുടർച്ചയായ അഞ്ചാം ദിനത്തിലും സ്വർണ്ണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 17,18,19, 20 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണം. പവന് 36,560 രൂപയും ഗ്രാമിന് 4570 രൂപയും. ഡിസംബർ മൂന്നിനായിരുന്നു ഈ മാസം ആദ്യമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.
വെള്ളിയാഴ്ച 10 ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞു. 24 കാരറ്റ് സ്വർണത്തിന് 48,750 രൂപയിലും 22 കാരറ്റിന് 46,750 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഗുഡ്‌റിട്ടേൺസ് വെബ്‌സൈറ്റ് പ്രകാരം ഡൽഹിയിൽ 24 കാരറ്റ് സ്വർണത്തിന്റെ വില 51,310 രൂപയും മുംബൈയിൽ 46,750 രൂപയുമാണ്. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഡൽഹിയിലും മുംബൈയിലും യഥാക്രമം 47,040 രൂപയും 48,750 രൂപയുമാണ് വില.
ചെന്നൈയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണം 49,370 രൂപയിലും 10 ഗ്രാം 22 കാരറ്റ് സ്വർണം 45,250 രൂപയിലുമാണ് വിൽക്കുന്നത്. കൊൽക്കത്തയിൽ 24 കാരറ്റ് സ്വർണ്ണം 49,740 രൂപയിലും 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,040 രൂപയിലുമാണ് വിൽക്കുന്നത്.
എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ, മേക്കിംഗ് ചാർജുകൾ എന്നിവ കാരണം രാജ്യത്തുടനീളം സ്വർണ്ണത്തിന്റെ വില വ്യത്യാസപ്പെടുന്നു.
ജനുവരി മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:
ജനുവരി 1- Rs. 36,360
ഡിസംബർ മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:
ഡിസംബർ 1- Rs. 35,680
ഡിസംബർ 2- Rs. 35,680
ഡിസംബർ 3- Rs. 35,560
ഡിസംബർ 4- Rs. 35,800
ഡിസംബർ 5- Rs. 35,800
ഡിസംബർ 6- Rs. 35,800
ഡിസംബർ 7- Rs. 35,800
ഡിസംബർ 8- Rs. 35,960
ഡിസംബർ 9- Rs. 35,960
ഡിസംബർ 10- Rs. 35,960
ഡിസംബർ 11- Rs. 36,080
ഡിസംബർ 12- Rs. 36,080
ഡിസംബർ 13- Rs. 36,080
ഡിസംബർ 14- Rs. 36,200
ഡിസംബർ 15- Rs. 36,000
ഡിസംബർ 16- Rs. 36,240
ഡിസംബർ 17- Rs. 36,560
ഡിസംബർ 18- Rs. 36,560
ഡിസംബർ 19- Rs. 36,560
ഡിസംബർ 20- Rs. 36,560
ഡിസംബർ 21- Rs. 36,240
ഡിസംബർ 22- Rs. 36,120
ഡിസംബർ 23- Rs. 36,280
ഡിസംബർ 24- Rs. 36,280
ഡിസംബർ 25- Rs. 36,280
ഡിസംബർ 26- Rs. 36,280
ഡിസംബർ 27- Rs. 36,360
ഡിസംബർ 28- Rs. 36280
ഡിസംബർ 29- Rs. 36120
ഡിസംബർ 30- Rs. 35920
ഡിസംബർ 31- Rs. 36,080
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.