• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| രാജ്യത്ത് സ്വർണവില ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; ഇന്ന് കുറഞ്ഞത് പവന് 320 രൂപ

Gold Price Today| രാജ്യത്ത് സ്വർണവില ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ; ഇന്ന് കുറഞ്ഞത് പവന് 320 രൂപ

ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4580 രൂപയും പവന് 36,640 രൂപയുമായി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് സ്വർണവില ആറുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.16 ശതമാനം കുറഞ്ഞ് 49,231 രൂപയായി. വെള്ളിയുടെ വില 0.4 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 56,194 രൂപയിലെത്തി. ദേശീയതലത്തില്‍ ഒരാഴ്ചക്കിടെ മാത്രം സ്വർണവില പവന് കുറഞ്ഞത് 1500 രൂപയാണ്.

    സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4580 രൂപയും പവന് 36,640 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവില. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്. ഇന്നലെ പവന് 36,960 ആയിരുന്നു.

    Also Read- Karunya Plus KN 437 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിലെ മുന്നേറ്റം സ്വർണത്തിന് വീണ്ടും വില്പന സമ്മർദ്ദം നൽകി.

    സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ

    സെപ്റ്റംബർ 1- 37, 200 രൂപ
    സെപ്റ്റംബർ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 3- 37,320 രൂപ
    സെപ്റ്റംബർ 4- 37,320 രൂപ
    സെപ്റ്റംബർ 5- 37,400 രൂപ
    സെപ്റ്റംബർ 6- 37,520 രൂപ
    സെപ്റ്റംബർ 7- 37,120 രൂപ
    സെപ്റ്റംബർ 8- 37,320 രൂപ
    സെപ്റ്റംബർ 9- 37,400 രൂപ
    സെപ്റ്റംബർ 10- 37,400 രൂപ
    സെപ്റ്റംബർ 11- 37,400 രൂപ
    സെപ്റ്റംബർ 12- 37,400 രൂപ
    സെപ്റ്റംബർ 13- 37,400 രൂപ
    സെപ്റ്റംബർ 14- 37,120 രൂപ
    സെപ്റ്റംബർ 15- 36,960 രൂപ
    സെപ്റ്റംബർ 16- 36,640 രൂപ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    Also Read- Amazon | ആമസോണിൽ ചില ജീവനക്കാർക്ക് വർക് ഫ്രം ഹോം തുടരാം: സിഇഒ ആൻഡി ജാസ്സി

    തലമുറകളായി സ്വർണം മൂല്യവത്തായ ഒരു വസ്തുവാണ്. സ്വർണ്ണത്തിന്റെ ദീർഘകാല മൂല്യം അതിന്റെ സ്ഥിരതയും കാലാകാലങ്ങളിലെ ആകർഷകത്വവും സൂചിപ്പിക്കുന്നു. സാമ്പത്തികമാന്ദ്യ സമയത്ത് അതിന്റെ മൂല്യം വേഗത്തിൽ വീണ്ടെടുക്കുന്നതിനാൽ നിക്ഷേപകർ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി സ്വർണത്തെ കണക്കാക്കുന്നു. സ്റ്റോക്ക് മാർക്കറ്റിന്റെ അല്ലെങ്കിൽ സാമ്പത്തിക ചലനങ്ങളുടെ വിപരീത ദിശയിൽ സ്വർണത്തിന്റെ മൂല്യം ഇടയ്ക്കിടെ മാറുന്നു.
    Published by:Rajesh V
    First published: