• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട്; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട്; ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാമിന് 4760 രൂപയും പവന് 38.080 രൂപയുമായി

Gold

Gold

  • Last Updated :
  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 4760 രൂപയും പവന് 38.080 രൂപയുമായി. സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ഇതിന് മുൻപ് ഓഗസ്റ്റ് 18ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. 17, 18 തീയതികളിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമായിരുന്നു വിലയിൽ കുറവുണ്ടായത്. 13,14, 15 തീയതികളിലായിരുന്നു ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. ഈ ദിവസങ്ങളിൽ പവന് 38,520 രൂപയായിരുന്നു. 16ന് വില കുറഞ്ഞ് പവന് 38,400 രൂപയിൽ എത്തിയിരുന്നു. ഈ മാസം ഒന്നാം തീയതിയായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, പവന് 37,680 രൂപ.

    ദേശീയതലത്തിൽ ഇന്ത്യയിൽ 22 കാരറ്റ് സ്വർണത്തിനും 24 കാരറ്റ് സ്വർണത്തിനും വില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 4,780 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 5,215 രൂപയാണ് വില.

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ സ്വർണവില (22 കാരറ്റ്, 24 കാരറ്റ്):

    ചെന്നൈ ₹48,300, ₹52,700
    മുംബൈ ₹47,800, ₹52,150
    ഡൽഹി ₹48,950, ₹52,310
    കൊൽക്കത്ത ₹47,800, ₹52,150
    ബാംഗ്ലൂർ ₹47,850,  ₹52,200
    ഹൈദരാബാദ് ₹47,800,  ₹52,150
    നാസിക്ക് ₹47,830, ₹52,180
    പൂനെ ₹47,830, ₹52,180
    വഡോദര ₹47,830, ₹52,180
    അഹമ്മദാബാദ് ₹47,850, ₹52,200
    ലക്‌നൗ ₹47,950, ₹52,310
    ചണ്ഡീഗഡ് ₹47,950, ₹52,310
    സൂറത്ത് ₹47,850 ₹52,200
    വിശാഖപട്ടണം ₹47,800, ₹52,150
    ഭുവനേശ്വർ ₹47,800, ₹52,150
    മൈസൂർ ₹47,850, ₹52,200

    സംസ്ഥാനത്തെ ഈ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ:

    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ് 13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 14- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 15- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 16- 38,400 രൂപ
    ഓഗസ്റ്റ് 17- 38,320 രൂപ
    ഓഗസ്റ്റ് 18- 38,320 രൂപ
    ഓഗസ്റ്റ് 19- 38,240 രൂപ
    ഓഗസ്റ്റ് 20- 38,240 രൂപ
    ഓഗസ്റ്റ് 21- 38,240 രൂപ
    ഓഗസ്റ്റ് 21- 38,080 രൂപ

    Also Read- യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുമോ? പുതിയ നീക്കവുമായി ആര്‍ബിഐ

    വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.
    Published by:Rajesh V
    First published: