• HOME
  • »
  • NEWS
  • »
  • money
  • »
  • GOLD PRICES IN KERALA FALL TODAY 30TH AUGUST

Gold Price Today | സ്വർണവില ഇന്ന് കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ

രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.

gold

gold

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ദിവസം സ്വർണ വില വർധിച്ചിരുന്നു. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 35560 രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4445 രൂപയായി. കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് വർധിച്ചിരുന്നു. 35,640 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില.

    കഴിഞ്ഞ ദിവസം ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കൂടി 4455 ആയിരുന്നു. ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപ വർദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.

    ഓഗസ്റ്റ് മാസത്തെ ഇതുവരെയുള്ള സ്വർണ്ണവില (പവന്) ചുവടെ:

    ഓഗസ്റ്റ് 1- 36,000
    ഓഗസ്റ്റ് 2- 36,000
    ഓഗസ്റ്റ് 3- 35,920
    ഓഗസ്റ്റ് 4- 35,920
    ഓഗസ്റ്റ് 5- 35,840
    ഓഗസ്റ്റ് 6- 35,680
    ഓഗസ്റ്റ് 7- 35,080
    ഓഗസ്റ്റ് 8- 35,080
    ഓഗസ്റ്റ് 9- 34,680
    ഓഗസ്റ്റ് 10- 34,680
    ഓഗസ്റ്റ് 11- 34,680
    ഓഗസ്റ്റ് 12- 34,880
    ഓഗസ്റ്റ് 13- 34,960
    ഓഗസ്റ്റ് 14- 35,200
    ഓഗസ്റ്റ് 15- 35,200
    ഓഗസ്റ്റ് 16- 35,200
    ഓഗസ്റ്റ് 17- 35,360
    ഓഗസ്റ്റ് 18- 35,440
    ഓഗസ്റ്റ് 19- 35,280
    ഓഗസ്റ്റ് 20- 35,400
    ഓഗസ്റ്റ് 21- 35,320
    ഓഗസ്റ്റ് 22- 35,320
    ഓഗസ്റ്റ് 23- 35,400
    ഓഗസ്റ്റ് 24- 35,560
    ഓഗസ്റ്റ് 25- 35,480
    ഓഗസ്റ്റ് 26- 35,360
    ഓഗസ്റ്റ് 27- 35,520
    ഓഗസ്റ്റ് 28- 35,640
    ഓഗസ്റ്റ് 29- 35,640
    ഓഗസ്റ്റ് 30- 35,560

    ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായതെങ്കിലും അവിടെ നിന്ന് കരകയറുന്നതായാണ് ഇപ്പോള്‍ കാണുന്നത്. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.

    See also- Abhishek Bachchan | അഭിഷേക് ബച്ചന്‍റെ ആഡംബര ഭവനം വിറ്റത് 45.71 കോടി രൂപയ്ക്ക്

    നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വർണത്തിന് അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.

    കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് സ്വർണത്തിന് കൂടിയത്.
    Published by:Anuraj GR
    First published:
    )}