• HOME
  • »
  • NEWS
  • »
  • money
  • »
  • GOLD PRICES IN KERALA GOLD PRICE SHOW SLIGHT INCREASE AUGUST 27

Gold Price Today| രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം സ്വർണ വിലയിൽ വീണ്ടും വർധന

പവന് 160 രൂപ വില വർധനവ് രേഖപ്പെടുത്തി സ്വര്‍ണ വില 35,520 രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,360 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ ഉയർന്ന് 4440 രൂപയായി

പവന് 160 രൂപ വില വർധനവ് രേഖപ്പെടുത്തി സ്വര്‍ണ വില 35,520 രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,360 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ ഉയർന്ന് 4440 രൂപയായി

പവന് 160 രൂപ വില വർധനവ് രേഖപ്പെടുത്തി സ്വര്‍ണ വില 35,520 രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,360 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ ഉയർന്ന് 4440 രൂപയായി

  • Share this:
    സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. രണ്ട് ദിവസത്തെ വിലയിടിവിന് ശേഷമാണ് സ്വർണത്തിന്റെ വിലയിൽ വീണ്ടും വർധന രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 160 രൂപ വില വർധനവ് രേഖപ്പെടുത്തി സ്വര്‍ണ വില 35,520 രൂപയായാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 35,360 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 20 രൂപ ഉയർന്ന് 4440 രൂപയായി. ഇന്നലെ ഗ്രാമിന് 4420 രൂപയായിരുന്നു വില.

    ഓഗസ്റ്റ് ആദ്യം 36,000 രൂപയായിരുന്നു ഒരു ​പവൻ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടർച്ചയായ ദിവസങ്ങളിൽ വില വർദ്ധിക്കുകയായിരുന്നു. ചൊവ്വാഴ്ച പവന് 160 രൂപ വർദ്ധിച്ചിരുന്നു. രണ്ടാഴ്ചക്കിടെ 900 രൂപയോളമാണ് ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചത്. മലയാള മാസം ചിങ്ങം ആയതിനാൽ സംസ്ഥാനത്ത് വിവാഹ സീസൺ ആണ്. സ്വർണ വ്യാപാരം കൂടുന്ന സമയം കൂടിയാണിത്.

    ഓഗസ്റ്റ് മാസത്തെ ഇതുവരെയുള്ള സ്വർണ്ണവില (പവന്) ചുവടെ:

    ഓഗസ്റ്റ് 1- 36,000
    ഓഗസ്റ്റ് 2- 36,000
    ഓഗസ്റ്റ് 3- 35,920
    ഓഗസ്റ്റ് 4- 35,920
    ഓഗസ്റ്റ് 5- 35,840
    ഓഗസ്റ്റ് 6- 35,680
    ഓഗസ്റ്റ് 7- 35,080
    ഓഗസ്റ്റ് 8- 35,080
    ഓഗസ്റ്റ് 9- 34,680
    ഓഗസ്റ്റ് 10- 34,680
    ഓഗസ്റ്റ് 11- 34,680
    ഓഗസ്റ്റ് 12- 34,880
    ഓഗസ്റ്റ് 13- 34,960
    ഓഗസ്റ്റ് 14- 35,200
    ഓഗസ്റ്റ് 15- 35,200
    ഓഗസ്റ്റ് 16- 35,200
    ഓഗസ്റ്റ് 17- 35,360
    ഓഗസ്റ്റ് 18- 35,440
    ഓഗസ്റ്റ് 19- 35,280
    ഓഗസ്റ്റ് 20- 35,400
    ഓഗസ്റ്റ് 21- 35,320
    ഓഗസ്റ്റ് 22- 35,320
    ഓഗസ്റ്റ് 23- 35,400
    ഓഗസ്റ്റ് 24- 35,560
    ഓഗസ്റ്റ് 25- 35,480
    ഓഗസ്റ്റ് 26- 35,360
    ഓഗസ്റ്റ് 27- 35,520

    Also read- Petrol price | തുടർച്ചയായ മൂന്നാം ദിവസവും എണ്ണവിലയിൽ മാറ്റമില്ല; പെട്രോൾ-ഡീസൽ നിരക്കറിയാം

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ കാണുന്നത്. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

    രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്ന് നിർബന്ധമില്ല. ‌രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് രാജ്യത്തെ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിലെ സ്വർണ വില നിശ്ചയിക്കുന്നത്.

    Also read- ബുക്ക് ചെയ്ത വാഹനം സ്വന്തമാക്കാൻ എത്ര നാൾ? ഏറ്റവും കൂടുതൽ കാലം കാത്തിരിക്കേണ്ട മികച്ച 10 SUVകൾ

    2008ന് ശേഷം, കൃത്യമായി പറഞ്ഞാൽ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിലേക്ക് തിരിഞ്ഞത്. വിശേഷ അവസരങ്ങളിൽ ധരിക്കുന്ന ആഭരണം എന്ന നിലയില്‍ നിന്ന് വിശ്വസിക്കാവുന്ന നിക്ഷേപമായി ഇന്ന് സ്വർണം മാറി. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. ഒന്നര പതിറ്റാണ്ട് മുൻപ് പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് മൂന്നിരട്ടിയിലധികമാണ് വില.
    Published by:Naveen
    First published:
    )}