HOME » NEWS » Money » GOLD PRICES KNOW TODAYS RATES JUNE 1

Gold Price Today | സംസ്ഥാനത്ത് സ്വർണവില കൂടി, പവന് 36,880 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഔൺസിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളർ സൂചികയിലെ തളർച്ചയുമാണ് സ്വർണം നേട്ടമാക്കിയത്.

News18 Malayalam | news18-malayalam
Updated: June 1, 2021, 11:35 AM IST
Gold Price Today | സംസ്ഥാനത്ത് സ്വർണവില കൂടി, പവന് 36,880 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കൂടി. ചൊവാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി.ഒരു  ഗ്രാമിന് 20 രൂപ കൂടി 4610 രൂപയുമായി. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.ആഗോള വിപണിയിൽ സ്വർണവില അഞ്ച് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. ഒരു ഔൺസിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളർ സൂചികയിലെ തളർച്ചയുമാണ് സ്വർണം നേട്ടമാക്കിയത്.

ആഗോള വിപണിയിലെ നേട്ടം രാജ്യത്ത കമ്മോഡിറ്റി വിപണിയിലും പ്രതിഫലിച്ചു. എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 49,469 രൂപയായി. 0.24ശതമാനമാണ് വർധന.

Also Read ഇന്ധനവില വീണ്ടും ഉയർന്നു; ഇന്നത്തെ വില അറിയാം

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞ് നിന്ന ശേഷം ഏപ്രിലിൽ സ്വർണ വില ഉയരുകയായിരുന്നു. മെയ് മാസത്തിൽ വീണ്ടും വില ഉയരുന്ന പ്രവണതയാണ് കണ്ടത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞപ്പോൾ ഏപ്രിലിൽ 2760 രൂപ പവന് വർധിച്ചിരുന്നു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. രാജ്യാന്തര വിപണി വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കുന്നത്. രാജ്യാന്തര വിപണിയിലും സ്വർണ വില വർ‌ധിച്ചിട്ടുണ്ട്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

ചെന്നൈ- 46,390
മുംബൈ- 46,900
ഡൽഹി- 46,980
കൊൽക്കത്ത- 48,490
ബെംഗളൂരു- 46,100
ഹൈദരാബാദ്- 46,100
പൂനെ- 46,900
വഡോദര- 48,500
അഹമ്മദാബാദ്- 48,500
ജയ്പൂർ - 46,980
ലഖ്‌നൗ- 46,980
കോയമ്പത്തൂർ - 46,390
മധുര- 46,390
വിജയവാഡ- 46,100
പാട്ന - 46,900
നാഗ് പൂർ- 46,900
ചണ്ഡിഗഡ് - 46,980
സൂററ്റ് - 48,500
ഭുവനേശ്വർ -46,100
മംഗലാപുരം- 46,100
വിശാഖപട്ടണം - 46,100
നാസിക് - 46,900
മൈസൂർ - 46,100

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും സ്വർണത്തെ കാണുന്നത്.

Also Read കോവിഡ് ചികിത്സയ്ക്ക് വായ്പയുമായി പൊതുമേഖലാ ബാങ്കുകള്‍; 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നൽകും

ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

കേന്ദ്ര ബജറ്റിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ഉയർന്നിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെൻഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നിൽക്കുകയാണ്.

Key Words: gold price kerala, gold price today, Gold prices, gold price, gold price on may 27, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Aneesh Anirudhan
First published: June 1, 2021, 11:35 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories