നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| ഒരു പവന് 35,760 രൂപ; സ്വർണവിലയിൽ ഇന്നും നേരിയ കുറവ്

    Gold Price Today| ഒരു പവന് 35,760 രൂപ; സ്വർണവിലയിൽ ഇന്നും നേരിയ കുറവ്

    പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 35,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപയും കുറഞ്ഞു. 4470 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില.

      ഇന്നലെ ഒരു പവൻ സ്വർണത്തിന് 35,880 രൂപയും ഗ്രാമിന് 4,485 രൂപയുമായിരുന്നു വില. ഒക്ടോബർ 26 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം വ്യാപാരം നടത്തിയത്.

      ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ബുധനാഴ്ച്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു.‌ ഒക്ടോബർ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. 34,720 രൂപയായിരുന്നു ഒന്നാം തീയതിയിലെ വില.

      ഈ മാസത്തെ സ്വർണവില (പവന്) ഇതുവരെ

      ഒക്ടോബർ 1- Rs. 34,720 (ഏറ്റവും കുറഞ്ഞ നിരക്ക്)

      ഒക്ടോബർ 2- 34800

      ഒക്ടോബർ 3- 34800

      ഒക്ടോബർ 4- 34800

      ഒക്ടോബർ 5- 35000

      ഒക്ടോബർ 6- 34880

      ഒക്ടോബർ 7- 35040

      ഒക്ടോബർ 8- 35120

      ഒക്ടോബർ 9- 35120

      ഒക്ടോബർ 10- 35120

      ഒക്ടോബർ 11- 35120

      ഒക്ടോബർ 12- 35320

      ഒക്ടോബർ 13- 35320

      ഒക്ടോബർ 14- 35760

      ഒക്ടോബർ 15- 35,840

      ഒക്ടോബർ 16- 35360

      ഒക്ടോബർ 17- 35360

      ഒക്ടോബർ 18- 35,440

      ഒക്ടോബർ 19- 35,440

      ഒക്ടോബർ 20- 35,560

      ഒക്ടോബർ 21- 35,640

      ഒക്ടോബർ 22- 35,640

      ഒക്ടോബർ 23- 35,800

      ഒക്ടോബർ 24- 35,800

      ഒക്ടോബർ 25- 35,880

      ഒക്ടോബർ 26- 36,040 (ഏറ്റവും കൂടിയ നിരക്ക്)

      ഒക്ടോബർ 27- 35,800

      ഒക്ടോബർ 28- 35,960

      ഒക്ടോബർ 29- 35,880

      ഒക്ടോബർ 30- 35,760

      Also Read-Petrol Diesel Price|കൈവിട്ട് ഇന്ധനവില; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

      അതേസമയം നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന് അത്ര നല്ല സമയമായിരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിൽ (പവന് 42,000) രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.
      Published by:Naseeba TC
      First published:
      )}