നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| പവന് 200 രൂപ കൂടി; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

    Gold Price Today| പവന് 200 രൂപ കൂടി; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

    പവന് 200 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

    gold price today

    gold price today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price Today)ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 36,920 രൂപയാണ് ഇന്ന് വില. ഗ്രാമിന് 25 രൂപ കൂടി 4,615 രൂപയായി. ഇന്നലെ സ്വർണവിലയിൽ 160 രൂപയുടെ കുറവുണ്ടായിരുന്നു. 36,720 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന് വില.

      കഴിഞ്ഞ രണ്ട് ദിവസം വരെ 36,720 രൂപയായിരുന്നു ഒരു പവന് വില. ഇന്നലെ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കൂടുകയിരിക്കുകയാണ്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണവില 3, 4 തീയതികളിലായിരുന്നു.

      35640 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണവില. 35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണ്ണവില. 13 ദിവസങ്ങൾക്കപ്പുറം 1120 രൂപയോളമാണ് സ്വർണവില വർധിച്ചത്. അവസാന 11 ദിവസത്തിനിടെ 1240 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില വർധിച്ചത്. ഈ മാസം 35760 രൂപയിൽ നിന്ന് 35640 രൂപയിലേക്ക് താഴ്ന്ന ശേഷമാണ് ഒരു പവൻ സ്വർണവില 36,880 രൂപയിലേക്ക് എത്തിയത്.

      സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      Also Read-Petrol, Diesel Price|വിലയിൽ മാറ്റമില്ലാത്ത പന്ത്രണ്ടാം ദിവസം; ഇന്നത്തെ ഇന്ധനവില അറിയാം

      കഴിഞ്ഞ മാസം 26നാണ് ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 5- Rs. 35,760
      നവംബര്‍ 6-Rs. 36,080
      നവംബര്‍ 7-Rs. 36,080
      നവംബർ 8- Rs. 36,080
      നവംബർ 9- Rs. 36,000
      നവംബർ 10-Rs.36,160
      നവംബർ 10-Rs.36,160
      നവംബർ 11-Rs.36,720
      നവംബർ 12-Rs.36,720
      നവംബർ 13- Rs. 36,880
      നവംബർ 14- Rs. 36,880
      നവംബർ 15- Rs. 36,720
      നവംബർ 16- Rs. 36,720
      Published by:Naseeba TC
      First published:
      )}