നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ; ഇന്ന് വിലയിൽ മാറ്റമില്ല

  Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ; ഇന്ന് വിലയിൽ മാറ്റമില്ല

  ഒരു പവന് 34,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4320 രൂപയും.

  Gold Price Today

  Gold Price Today

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവന് 34,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4320 രൂപയും. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചൊവ്വാഴ്ച സ്വർണവില പവന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. കൂടിയിരുന്നു. തിങ്കളാഴ്ച സ്വർണവില വർധിച്ചിരുന്നു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്നലെ തിങ്കളാഴ്ച കൂടിയത്.

   ഒരു പവൻ സ്വർണത്തിന് 34,680 രൂപയും ഗ്രാമിന് 4,335 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ വില. വ്യാഴാഴ്ച ഒരു പവൻ സ്വർണത്തിന് 200 രൂപ കുറഞ്ഞ് 34880 രൂപയായിരുന്നു. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 35080 രൂപയിൽ എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഒരു ഗ്രാമിന് 4350 രൂപയും ഒരു പവന് 34,800 രൂപയുമായിരുന്നു വില.

   Also Read- Petrol Diesel Price| പെട്രോള്‍, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

   ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയാണ്. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില.

   സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)

   സെപ്റ്റംബര്‍ 1- 35,440
   സെപ്റ്റംബര്‍ 2- 35,360
   സെപ്റ്റംബര്‍ 3- 35,360
   സെപ്റ്റംബര്‍ 4- 35,600
   സെപ്റ്റംബര്‍ 5- 35,600
   സെപ്റ്റംബര്‍ 6- 35,600
   സെപ്റ്റംബര്‍ 7- 35,520
   സെപ്റ്റംബർ 8- 35,280
   സെപ്റ്റംബർ 9- 35,200
   സെപ്റ്റംബര്‍ 10- 35,280
   സെപ്റ്റംബര്‍ 11- 35,200
   സെപ്റ്റംബര്‍ 12- 35,200
   സെപ്റ്റംബര്‍ 13- 35,200
   സെപ്റ്റംബര്‍ 14- 35,200
   സെപ്റ്റംബര്‍ 15- 35,440
   സെപ്റ്റംബര്‍ 16- 35,200
   സെപ്റ്റംബര്‍ 17- 34,720
   സെപ്റ്റംബർ 18 - 34,720
   സെപ്റ്റംബർ 19 - 34,720
   സെപ്റ്റംബർ 20 - 34,640
   സെപ്റ്റംബർ 21- 34,800
   സെപ്റ്റംബർ 21- 34,800
   സെപ്റ്റംബർ 22- 35,080
   സെപ്റ്റംബർ 23- 34,880
   സെപ്റ്റംബർ 24- 34,560
   സെപ്റ്റംബർ 25- 34,560
   സെപ്റ്റംബർ 26- 34,560
   സെപ്റ്റംബർ 27- 34,680
   സെപ്റ്റംബർ 28- 34,560
   സെപ്റ്റംബർ 29- 34,560

   Also Read- Sthree Sakthi SS-280, Kerala Lottery Result | സ്ത്രീശക്തി SS-280 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   രാജ്യത്തെ മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. 17 രൂപ കൂടി 10 ഗ്രാമിന് 45,870 രൂപയ്ക്കാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളിവിലയിൽ കുറവുണ്ടായി. കിലോയ്ക്ക് 60,330 രൂപയാണ് ഇന്നത്തെ വില.

   Also Read- Nirmal NR-243, Kerala Lottery result| നിര്‍മല്‍ NR 243 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.
   Published by:Rajesh V
   First published:
   )}