Gold Price Today | സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം
Gold Price Today | സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം
ഇന്നലെ സ്വർണവിലയിൽ വൻ വർദ്ധനവ് ഉണ്ടായിരുന്നു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്
പ്രതീകാത്മക ചിത്രം
Last Updated :
Share this:
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസം വൻ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 37,520 രൂപയാണ് വില. ഗ്രാമിന് 4690 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ വൻ വർദ്ധനവ് ഉണ്ടായിരുന്നു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ചയും സ്വർണവില കൂടിയിരുന്നു. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് വെള്ളിയാഴ്ച കൂടിയത്. വെള്ളിയാഴ്ച ഒരു പവന്റെ വില 37120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു. ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു.
ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):
ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
ജൂലൈ 2 - 38400 രൂപ, 38,200 രൂപ
ജൂലൈ 3 - 38,200 രൂപ
ജൂലൈ 4- 38,400 രൂപ
ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ജൂലൈ 6- 38, 080 രൂപ
ജൂലൈ 7- 37,480 രൂപ
ജൂലൈ 8- 37,480 രൂപ
ജൂലൈ 9- 37,560 രൂപ
ജൂലൈ 10 - 37,560 രൂപ
ജൂലൈ 11- 37,560 രൂപ
ജൂലൈ 12- 37,440 രൂപ
ജൂലൈ 13- 37,360 രൂപ
ജൂലൈ 14- 37,520 രൂപ
ജൂലൈ 15- 37,200 രൂപ
ജൂലൈ 16- 37,280 രൂപ
ജൂലൈ 17- 36,960 രൂപ
ജൂലൈ 18- 36,960 രൂപ
ജൂലൈ 19- 37120 രൂപ
ജൂലൈ 20- 37,120 രൂപ
ജൂലൈ 21- 36,800 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ജൂലൈ 22- 37,120 രൂപ
ജൂലൈ 23- 37,520 രൂപ
ജൂലൈ 24- 37,520 രൂപ
സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.