• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| നാലാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

ജനുവരി 13 നാണ് അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. ജനുവരി 12 ന് 35,840 രൂപയായിരുന്ന സ്വർണവില പതിമൂന്നിന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഇന്നുവരെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

Gold Price Today

Gold Price Today

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില (Gold price). പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില. ജനുവരി 13 നാണ് അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. ജനുവരി 12 ന് 35,840 രൂപയായിരുന്ന സ്വർണവില പതിമൂന്നിന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഇന്നുവരെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.

    അതേസമയം, ഇന്ന് ദേശീയതലത്തിൽ സ്വർണവില ഉയർന്നു. മൾട്ടി-കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) 10 ഗ്രാമിന് 0.09 ശതമാനം ഉയർന്ന് 47,823 രൂപയിലെത്തി. വെള്ളി വിലയും തിങ്കളാഴ്ച ഉയർന്നു. ഇന്ന് വെള്ളി ഒരു കിലോഗ്രാമിന് വില 0.16 ശതമാനം ഉയർന്ന് 61,701 രൂപയിലെത്തി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഇരട്ടിയായി 38 ബില്യൺ ഡോളറായി ഉയർന്നു.

    Also Read- Fuel price | ഏറ്റക്കുറച്ചിലുകൾ ഇല്ലാതെ പെട്രോൾ, ഡീസൽ വില; നഗരങ്ങളിലെ നിരക്കുകൾ ഇതാ

    എന്നാൽ, രാജ്യാന്തര വിപണിയിൽ തിങ്കളാഴ്ച സ്വർണവില കുറഞ്ഞു. സ്‌പോട്ട് ഗോൾഡ് 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 1,814.08 ഡോളറിലെത്തി. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 1,815.00 ഡോളറിലെത്തി.

    Also Read- Christmas New Year Bumper Kerala Lottery | 12 കോടി കോട്ടയം സ്വദേശി സദന്; ടിക്കറ്റ് എടുത്ത് ആറ് മണിക്കൂറിനിടെ ഭാഗ്യം തേടിയെത്തി

    വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

    കേരളത്തിൽ ഈ മാസത്തെ ഒരു പവൻ സ്വർണവില ദിവസ അടിസ്ഥാനത്തിൽ

    ജനുവരി 1 - 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജനുവരി 2 - 36,360 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജനുവരി 3- 36200
    ജനുവരി 4- 35920
    ജനുവരി 5- 36120
    ജനുവരി 6- 35960
    ജനുവരി 7- 35680
    ജനുവരി 8- 35680
    ജനുവരി 9- 35680
    ജനുവരി 10- 35,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില)
    ജനുവരി 11- 35760
    ജനുവരി 12- 35840
    ജനുവരി 13- 36000
    ജനുവരി 14- 36000
    ജനുവരി 15- 36,000
    ജനുവരി 16- 36,000
    ജനുവരി 17- 36,000

    Also Read- Christmas New Year Bumper BR 83, Kerala Lottery Result | ക്രിസ്മസ്-പുതുവത്സര ബംപർ ഫലം അറിയാം
    Published by:Rajesh V
    First published: