• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

ഏപ്രിൽ നാലിനായിരുന്നു അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്.

Gold

Gold

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ (Gold Price in kerala) മാറ്റമില്ല. ഏപ്രിൽ നാലിനായിരുന്നു അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. അന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.

    മാർച്ച് മാസം സ്വർണവില 40,000 കടന്നിരുന്നു. മാർച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. കഴിഞ്ഞ മാസത്ത ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

    അതേസമയം ദേശീയതലത്തിൽ സ്വർണവിലയിൽ ഇന്ന് കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 21 രൂപ കുറഞ്ഞ് 51,350 രൂപയായി. വെള്ളി കിലോയ്ക്ക് 73 രൂപ കുറഞ്ഞ് 66,125 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ആഗോളതലത്തിൽ സ്വർണത്തിന്റെ സ്പോട്ട് വില 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 1920.87 ഡോളറായി. യുഎസ് ഗോൾഡ് ഫ്യൂച്ചർ വില 0.3 ശതമാനം താഴ്ന്ന് 1920.90 ഡോളറായി.

    മാർച്ച് മാസത്തിലെ സ്വര്‍ണവില പവന്

    മാർച്ച് 1: 37,360 (ഏറ്റവും താഴ്ന്ന വില)
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: രാവിലെ 40,560 (ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840)
    മാർച്ച് 10: 38,560
    മാർച്ച് 11: 38,560
    മാർച്ച് 12: 38,720
    മാർച്ച് 13: 38,720
    മാർച്ച് 14: 38,480
    മാർച്ച് 15: 38,080
    മാർച്ച് 16: 37,840
    മാർച്ച് 17: 37,960
    മാർച്ച് 18: 37,960
    മാർച്ച് 19: 37,840
    മാർച്ച് 20: 37,840
    മാർച്ച് 21: 37,920
    മാർച്ച് 22: 38,200
    മാർച്ച് 23: 37,880
    മാർച്ച് 24: 38,360
    മാർച്ച് 25: 38,560
    മാർച്ച് 26: 38,560
    മാർച്ച് 27: 38,560
    മാർച്ച് 28: 38,360
    മാർച്ച് 29: 38,200
    മാർച്ച് 30: 38,120
    മാർച്ച് 31: 38,120

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    Also Read- Fuel Price | പതിവ് തെറ്റിക്കാതെ ഇന്ധന വില വര്‍ധനവ്; ഇന്നും പെട്രോള്‍ ഡീസല്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Rajesh V
    First published: