• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today | സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കുകൾ അറിയാം

Gold price Today | സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; നിരക്കുകൾ അറിയാം

കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

Gold

Gold

  • Share this:
    കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold price )ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു. ഇതോട ഒരു പവന്റെ ഇന്നത്തെ വില 37,840 രൂപയായി തുടരുകയാണ്. ഗ്രാമിന് 4730 രൂപയുമാണ് ഇന്നത്തെ വില.

    വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. പവന് 37,960 രൂപയും ഗ്രാമിന് 4745 രൂപയുമായിരുന്നു അന്ന് വില.

    മാർച്ച്‌ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഒന്‍പതിന് രാവിലെ വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീട് സ്വർണവില ഗണ്യമായി കുറയുന്ന കാഴ്ചയാണ് കണ്ടത്.

    ഈ മാസത്തെ സ്വർണ വിലവിവര പട്ടിക ചുവടെ (പവന്)

    മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
    മാർച്ച് 10: 38,560
    മാർച്ച് 11: 38,560
    മാർച്ച് 12: 38,720
    മാർച്ച് 13: 38,720
    മാർച്ച് 14: 38,480
    മാർച്ച് 15: 38,080
    മാർച്ച് 16: 37,840
    മാർച്ച് 17: 37,960
    മാർച്ച് 18: 37,960
    മാർച്ച് 19: 37,840
    മാർച്ച് 20: 37,840

    Also Read- Fuel Lorry Strike | സംസ്ഥാനത്ത് ഇന്ധനലോറികള്‍ പണിമുടക്കിന്; തിങ്കളാഴ്ച മുതല്‍ ഇന്ധന വിതരണം തടസ്സപ്പെടും

    എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങി നിരവധി ഘടകങ്ങൾ കാരണം പ്രധാന നഗരങ്ങളിൽ സ്വർണത്തിന്റെ വിലയിൽ ദിനംപ്രതി വ്യത്യാസം വരുന്നു. സ്വര്‍ണവിലയും ചാഞ്ചാടുന്ന ഈ സമയത്ത് ഏറ്റവും താഴ്ന്നതോ ഉയര്‍ന്നതോ ആയ വില ഏതെന്നു നിശ്ചയിക്കാന്‍ കഴിയില്ല. സ്വർണം വിൽക്കാനായി ആഗ്രഹിക്കുന്നവർ അതിനായി കാത്തിരിക്കുന്നത് പലപ്പോഴും വിപരീതഫലം സൃഷ്ടിക്കുകയും ചെയ്യാം.

    അത്യാവശ്യത്തിനായി സ്വര്‍ണം വില്‍ക്കുമ്പോൾ പരമാവധി വിലയ്ക്കായി കാത്തിരിക്കുന്നത് ചിലപ്പോൾ അബദ്ധമാകും. വില വീണ്ടും കുറഞ്ഞാല്‍ ആവശ്യത്തിനുള്ള തുക കിട്ടില്ല. അതിനാല്‍ ആവശ്യത്തിനു പണം കിട്ടുമെങ്കിൽ വിറ്റുമാറുക. നിലവിൽ നിങ്ങളെ സംബന്ധിച്ച് അതു ലാഭമായിരിക്കും. കാരണം സ്വർണവില സർവകാല റെക്കോർഡിനടുത്താണ്.

    Summary- There is no change in the gold price in the state today. The sovereign had lost Rs 120 the previous day. With this, the current price of a Sovereign remains at Rs 37,840. Today's price is Rs 4730 per gram. Gold prices remained unchanged on Friday. On Thursday, it had risen by Rs 15 per gram and Rs 120 per sovereign. At that time the price was Rs 37,960 per sovereign and Rs 4,745 per gram.
    Published by:Anuraj GR
    First published: