നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകള്‍ അറിയാം

  Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കുകള്‍ അറിയാം

  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഈ മാസം ആദ്യമായി വില കൂടിയത് ശനിയാഴ്ചയാണ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് 4,450 രൂപയും പവന് 35,600 രൂപയുമാണ്. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഈ മാസം ആദ്യമായി ശനിയാഴ്ചയാണ് വില കൂടിയത്. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. വ്യാഴാഴ്ച പവന് 80 കുറഞ്ഞു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വില കുറഞ്ഞപ്പോള്‍ ബുധനാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

   ഓഗസ്റ്റ് മുപ്പതിന് 35,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം ആദ്യം 36,000 രൂപയായിരുന്നു ഒരു ?പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് ഒരു ഘട്ടത്തില്‍ ഓഗസ്റ്റിലെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. അതിന് ശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിക്കുകയായിരുന്നു.

   ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്നശേഷം ഓഗസ്റ്റില്‍ ആദ്യം വില തുടര്‍ച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്. എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് കുറഞ്ഞതാകട്ടെ 915 രൂപയും.

   സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വര്‍ണ്ണവില (പവന്) :

   സെപ്റ്റംബര്‍ 1- 35,440
   സെപ്റ്റംബര്‍ 2- 35,360
   സെപ്റ്റംബര്‍ 3- 35,360
   സെപ്റ്റംബര്‍ 4- 35,600
   സെപ്റ്റംബര്‍ 5- 35,600

   ഓഗസ്റ്റ് മാസത്തെ സ്വര്‍ണവില (പവന്) :

   ഓഗസ്റ്റ് 1- 36,000
   ഓഗസ്റ്റ് 2- 36,000
   ഓഗസ്റ്റ് 3- 35,920
   ഓഗസ്റ്റ് 4- 35,920
   ഓഗസ്റ്റ് 5- 35,840
   ഓഗസ്റ്റ് 6- 35,680
   ഓഗസ്റ്റ് 7- 35,080
   ഓഗസ്റ്റ് 8- 35,080
   ഓഗസ്റ്റ് 9- 34,680
   ഓഗസ്റ്റ് 10- 34,680
   ഓഗസ്റ്റ് 11- 34,680
   ഓഗസ്റ്റ് 12- 34,880
   ഓഗസ്റ്റ് 13- 34,960
   ഓഗസ്റ്റ് 14- 35,200
   ഓഗസ്റ്റ് 15- 35,200
   ഓഗസ്റ്റ് 16- 35,200
   ഓഗസ്റ്റ് 17- 35,360
   ഓഗസ്റ്റ് 18- 35,440
   ഓഗസ്റ്റ് 19- 35,280
   ഓഗസ്റ്റ് 20- 35,400
   ഓഗസ്റ്റ് 21- 35,320
   ഓഗസ്റ്റ് 22- 35,320
   ഓഗസ്റ്റ് 23- 35,400
   ഓഗസ്റ്റ് 24- 35,560
   ഓഗസ്റ്റ് 25- 35,480
   ഓഗസ്റ്റ് 26- 35,360
   ഓഗസ്റ്റ് 27- 35,520
   ഓഗസ്റ്റ് 28- 35,640
   ഓഗസ്റ്റ് 29- 35,640
   ഓഗസ്റ്റ് 30- 35,560
   ഓഗസ്റ്റ് 31- 35,440

   കഴിഞ്ഞ ദിവസത്തെ വില്‍പന വിലയില്‍ നിന്ന് വെള്ളിക്ക് കിലോയ്ക്ക് 100 രൂപ വര്‍ധിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവുംവലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. എക്‌സൈസ് നികുതി, സംസ്ഥാന നികുതികള്‍, പണിക്കൂലി എന്നിവ അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വര്‍ണവിലയില്‍ വ്യത്യാസമുണ്ടാകും
   Published by:Jayesh Krishnan
   First published:
   )}