HOME » NEWS » Money » GOLD PRICES REMAIN UNCHANGED IN THE STATE ON APRIL 26

Gold Price Today| സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

പവന് 35,680 രൂപയും ഗ്രാമിന് 4460 രൂപയുമാണ് ഇന്നത്തെ വില.

News18 Malayalam | news18-malayalam
Updated: April 26, 2021, 10:09 AM IST
Gold Price Today| സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം
gold price today
  • Share this:
കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. പവന് 35,680 രൂപയും ഗ്രാമിന് 4460 രൂപയുമാണ് ഇന്നത്തെ വില. ശനിയാഴ്ചയായിരുന്നു ഏറ്റവും ഒടുവിലായി വിലയിൽ മാറ്റം വന്നത്. അന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം 22നായിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ ഒന്നിനായിരുന്നു. അന്ന് പവന് 33,320 രൂപയും ഗ്രാമിന് 4165 രൂപയുമായിരുന്നു നിരക്ക്.

വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചിരുന്നു.

ബുധനാഴ്ചയും സംസ്ഥാനത്ത് സ്വർണവില കൂടിയിരുന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് അന്ന് വർധിച്ചത്. ഗ്രാമിന് 4485 രൂപയും പവന് 35,880 രൂപയുമായിരുന്നു കഴിഞ്ഞ ബുധനാഴ്ചത്തെ നിരക്ക്. കോവിഡ് ആശങ്ക ഒഴിയാതെ തുടരുന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞ ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞിരുന്നു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് കൂടിയത്.

രാജ്യാന്തര വിപണിയിലും സ്വർണത്തിന് വില കുറഞ്ഞു. സ്പോട് ഗോൾഡ് വില തിങ്കളാഴ്ച ഔൺസിന് 3.03 ഡോളർ കുറഞ്ഞ് 1780.98 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച രാജ്യാന്തര വിപണിയിൽ സ്വർണവില 1790 ഡോളർ കടന്നിരുന്നു. സ്വർണ വില വൈകാതെ 1800 ഡോളറിലേക്ക് എത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കോവിഡ് പ്രതിദിന കണക്കുകൾ ഉയർന്നു നിൽക്കുന്നതും നിലവിലെ വിപണി സാഹചര്യങ്ങളും സ്വർണത്തിന് അനുകൂലമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില കുറഞ്ഞ് 47,580രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച ഇത് 50,810 രൂപയായിരുന്നു. ഇന്ത്യയില്‍ ഉത്സവകാലമായതിനാൽ സ്വര്‍ണത്തിന്റെ ആവശ്യകത ഉയർന്നിട്ടുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതാണ് ഈ മാസം സ്വർണവില വർധിക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

കോവിഡിനെ തുടർന്ന് 28 ശതമാനം കുതിപ്പാണ് 2020ൽ സ്വര്‍ണവിലയിലുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണത്തിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലുമെത്തിയിരുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വര്‍ണത്തില്‍ വിശ്വാസം അർപ്പിച്ചതാണ് അന്ന് വില വർധിക്കാൻ കാരണം.

Key Words: gold price kerala, gold price today, Gold prices, gold price, gold price on april 26, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: April 26, 2021, 10:09 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍