• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ വില അറിയാം

Gold Price | സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ വില അറിയാം

ജൂൺ ആദ്യ ദിനം കുറഞ്ഞ സ്വർണവില രണ്ടാം ദിനവും മൂന്നാം ദിനവും ഉയർന്ന ശേഷം ഇന്നലെ കുറയുകയായിരുന്നു.

  • Share this:
    സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ  (Gold price) മാറ്റമില്ല. തുടർച്ചയായ രണ്ട് ദിവസം ഉയർന്നതിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്റെ ഇന്നത്തെ വില 38,200 രൂപയാണ്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4775 രൂപയായി. ജൂൺ ആദ്യ ദിനം കുറഞ്ഞ സ്വർണവില രണ്ടാം ദിനവും മൂന്നാം ദിനവും ഉയർന്ന ശേഷം ഇന്നലെ കുറയുകയായിരുന്നു.

    സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

    കഴിഞ്ഞ 10 ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ (ഒരു പവൻ)

    മെയ് 26 -  38120 രൂപ
    മെയ് 27 -  38200 രൂപ
    മെയ് 28 -  38200 രൂപ
    മെയ് 29 -  38200 രൂപ
    മെയ് 30 - 38280 രൂപ
    മെയ് 31 - 38200 രൂപ
    ജൂൺ 01 - 38000 രൂപ ( (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 02 - 38080 രൂപ
    ജൂൺ 03 - 38480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂൺ 04 - 38200 രൂപ

    മെയ് 25ന് ആയിരുന്നു സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഉണ്ടായിരുന്നത്. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു അന്നത്തെ വില.

    വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
    Published by:Jayesh Krishnan
    First published: