നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today | സ്വർണ വിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

    Gold Price Today | സ്വർണ വിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

    ജൂൺ 16ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണം

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ജൂൺ 16ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലായിരുന്നു സ്വർണം. പവന് 36,200. ഇതിനു ശേഷം ജുലൈ 17ന് 200 രൂപ കുറഞ്ഞ് പവന് 36,000 ആയിരുന്നു.

      ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജൂലൈ ഒന്നിനാണ്. പവന് 35,200 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില. സംസ്ഥാനത്ത് കഴിഞ്ഞ 12 ദിവസങ്ങളിലെ സ്വർണവില ചുവടെ(വില പവൻ)

      ജുലൈ 1 - 35,200
      ജുലൈ 2 - 35360
      ജുലൈ 3- 35,440
      ജുലൈ 4- 35,440
      ജുലൈ 5- 35,440
      ജുലൈ 6- 35,520
      ജുലൈ 7- 35,720
      ജുലൈ 8- 35,720
      ജുലൈ 9- 35,800
      ജുലൈ 10- 35,800
      ജുലൈ 11- 35,800
      ജൂലൈ 12- 35720
      ജൂലൈ 13- 35840
      ജൂലൈ 14- 35920
      ജൂലൈ 15- 36120
      ജൂലൈ 16- 36200
      ജൂലൈ 17- 36000
      ജൂലൈ 18- 36000
      ജുലൈ 19- 36000

      കേരളത്തിലേക്ക് ഏകദേശം 6,000 ജ്വല്ലറി ഷോപ്പുകളിലായി പ്രതിവർഷം 100 ടൺ സ്വർണം ആവശ്യമുണ്ട്. തൃശൂരിന് മാത്രമല്ല, കോഴിക്കോട് നിന്ന് 20 കിലോമീറ്റർ അകലെയുള്ള കൊടുവള്ളി എന്ന സ്ഥലത്തിനും സ്വർണത്തെ കുറിച്ച് നിരവധി കാര്യങ്ങൾ പറയാനുണ്ട്. കൊടുവള്ളിയിലെ ഒരു കിലോമീറ്റർ നീളമുള്ള റോഡിന് ഇരുവശത്തും നിരവധി ജ്വല്ലറികൾ ഉണ്ട്. കേരളത്തിലെ ഏറ്റവും തിരക്കേറിയ അലങ്കാര ആഭരണ ഷോപ്പിങ് കേന്ദ്രങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. എന്നാൽ ഏറ്റവും പുതിയ സ്വർണക്കടത്തിന്‍റെ വാർത്തകൾ കൊടുവള്ളിയ്ക്ക് സ്വർണ കരിഞ്ചന്തയെന്ന വിശേഷണവും ചാർത്തി നൽകുന്നതാണ്.

      You may also like:Petrol price | മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

      സ്വർണ്ണത്തോടുള്ള മലയാളികൾക്കുള്ള ഭ്രമം ഏറെ പ്രസിദ്ധമാണ്. അടുത്തിടെ നടന്ന ഒരു ദേശീയ സാമ്പിൾ സർവേയിൽ ഒരു ശരാശരി മലയാളി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അപേക്ഷിച്ച് നാലിരട്ടി സ്വർണത്തിനായി ചെലവഴിക്കുന്നതായി കണ്ടെത്തി. വിവാഹങ്ങളിൽ ഏറ്റവും കൂടുതൽ സ്വർണ ആഭരണങ്ങൾ കേരളത്തിലെ സ്ത്രീകളാണ്. ശരാശരി 40 പവൻ സ്വർണം വരെ വിവാഹചടങ്ങുകളിൽ മലയാളിയായ വധു ധരിക്കുന്നുണ്ട്.
      Published by:Naseeba TC
      First published:
      )}