നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

  Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

  കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ചിരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കൂടിയിരുന്നു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   കൊച്ചി: തുടർച്ചയായി മൂന്നാം ദിവസം വർധിച്ച സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമാണ് ഇന്നത്തെ നിരക്കുകൾ. കഴിഞ്ഞ ദിവസം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ചിരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കൂടിയിരുന്നു. വ്യാഴാഴ്ച പവന് 200 രൂപയാണ് വർധിച്ചത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ചൊവ്വ, ബുധൻ ദിവസങ്ങളിലെ സ്വർണ വില. തിങ്കളാഴ്ച സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു.

   ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായതെങ്കിലും അവിടെ നിന്ന് കരകയറുന്നതായാണ് ഇപ്പോള്‍ കാണുന്നത്. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.

   നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതായാണ് കണക്കുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വർണത്തിന് അന്ന്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് കുറഞ്ഞത് 915 രൂപയാണ്.

   See also- Abhishek Bachchan | അഭിഷേക് ബച്ചന്‍റെ ആഡംബര ഭവനം വിറ്റത് 45.71 കോടി രൂപയ്ക്ക്

   ദേശീയതലത്തിലും സ്വർണ വിലയിൽ കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 47,847 രൂപയായി. വെള്ളിവിലയിലും ഇന്ന് കുറവുണ്ടായി. ഒരു കിലോ വെള്ളിക്ക് 67,471 രൂപയാണ് ഇന്ന്. രാജ്യാന്തര വിപണിയിലും സ്വർണ വിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1810.50 ഡോളറാണ്.

   സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

   ഓഗസ്റ്റ് 1- 36,000
   ഓഗസ്റ്റ് 2- 36,000
   ഓഗസ്റ്റ് 3- 35,920
   ഓഗസ്റ്റ് 4- 35,920
   ഓഗസ്റ്റ് 5- 35,840
   ഓഗസ്റ്റ് 6- 35680
   ഓഗസ്റ്റ് 7- 35,080
   ഓഗസ്റ്റ് 8- 35,080
   ഓഗസ്റ്റ് 9- 34,680
   ഓഗസ്റ്റ് 10- 34,680
   ഓഗസ്റ്റ് 11- 34,680
   ഓഗസ്റ്റ് 12- 34,880
   ഓഗസ്റ്റ് 13- 34,960
   ഓഗസ്റ്റ് 14- 35,200
   ഓഗസ്റ്റ് 15- 35,200

   കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞു. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 3ന്) രൂപയുമായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് സ്വർണത്തിന് കൂടിയത്.
   Published by:Anuraj GR
   First published: