നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

  Gold price | സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

  പവന് 34,800 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായി മൂന്നാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്.

   ഒക്ടോബർ രണ്ടിന് സ്വർണ്ണം ഗ്രാമിന് പത്തു രൂപ ഉയർന്ന് 4340 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഇത് ഗ്രാമിന് 4350 രൂപയായി ഉയർന്നു. പവന് 34,800 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വർണ്ണവില. ഒരു ഗ്രാമിന് 4,350 രൂപയുമാണ് ഇന്നത്തെ വില.

   ഒക്ടോബർ മാസം തുടക്കത്തിൽ സ്വർണവില കൂടിക്കൊണ്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണ വില 35,000 ൽ താഴെയാണ്. സെപ്റ്റംബർ 17 നാണ് സ്വര്‍ണവില ഈ മാസം ആദ്യമായി 35,000 താഴെ എത്തിയത്. 34,720 ആയിരുന്ന വില പിന്നീട് വീണ്ടും കുറഞ്ഞ് 34,640 ലെത്തി. ചൊവ്വാഴ്ച വീണ്ടും കുറഞ്ഞ് 34,560രൂപയിലെത്തി. സെപ്റ്റംബർ ഒന്നിന് 35,440 രൂപയായിരുന്നു ഒരു പവന് വിലയുണ്ടായിരുന്നത്. ഇത് ക്രമേണ കുറഞ്ഞെങ്കിലും സെപ്റ്റംബർ 4 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,600 ൽ എത്തി. സെപ്റ്റംബർ പത്തിന് പവന് 35,280 രൂപയായിരുന്നു സ്വർണവില.

   ഒക്ടോബർ മാസത്തെ ഇതുവരെയുള്ള സ്വർണവില (പവന്)

   ഒക്ടോബർ 1 - 34,720
   ഒക്ടോബർ 2- 34,800
   ഒക്ടോബർ 3- 34,800
   ഒക്ടോബർ 4- 34,800

   രാജ്യത്തെ ഇന്ധനവില കുത്തനെ മേൽപ്പോട്ടേക്ക്. പെട്രോളിനും ഡീസലിനും ഇന്നും വില വർധിപ്പിച്ചു. ഡീസൽ ലിറ്ററിന് 31 പൈസയും പെട്രോൾ ലിറ്ററിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപ 13 പൈസയും ഡീസൽ വില 97 രൂപയുമായി.
   Also Read-Petrol Diesel Price| തുടർച്ചയായ അഞ്ചാം ദിനവും ഇന്ധനവില കൂട്ടി; ഡീസൽ വിലയും നൂറിലേക്ക്

   102 രൂപ 7 പൈസയാണ് കൊച്ചിയിലെ പെട്രോൾ വില. ഡീസൽ വില 95 രൂപ 8 പൈസയായി. കോഴിക്കോട് പെട്രോളിന് 102 രൂപ 34 പൈസയും ഡീസലിന് 95 രൂപ 35പൈസയുമാണ് പുതുക്കിയ വില.

   പ്രകൃതിവാതക വിലയും വർധിപ്പിച്ചു. 62 ശതമാനമാണ് വർധിപ്പിച്ചത്. പ്രകൃതി വാതക വില വർധിപ്പിച്ചതിനാൽ സിഎൻജി വിലയും ഉയരും.

   പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച് പി സി എൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

   സെപ്റ്റംബർ 24 മുതൽ നാലുതവണയായി ഡീസലിന് 95 പൈസയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
   Published by:Naseeba TC
   First published:
   )}