• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price| ബജറ്റ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price| ബജറ്റ് ദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ന്, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണഫ്യൂച്ചറുകൾ 10 ഗ്രാമിന് 47,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

gold price today

gold price today

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ദിനത്തിൽ (Union Budget) സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in Kerla) മാറ്റമില്ല. ഒരു ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. 30ന് വിലയിൽ മാറ്റമുണ്ടായിരുന്നില്ല. 29ന് പവന് 120 രൂപ കുറഞ്ഞ് 36000 രൂപയിൽ എത്തുകയായിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിലായി പവന് 600 രൂപ കുറഞ്ഞിരുന്നു.

    ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടിയിരുന്നു. പവന് 36,720 രൂപയുമായിരുന്നു ബുധനാഴ്ചത്തെ വില. ജനുവരി മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 10നായിരുന്നു ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വർണവില.

    Also Read- Union Budget 2022| കേന്ദ്രബജറ്റ് ഇന്ന് രാവിലെ 11ന് ലോക്‌സഭയിൽ അവതരിപ്പിക്കും; സ്വതന്ത്ര ഇന്ത്യയിലെ 75ാമത് ബജറ്റ്

    കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഇന്ന്, മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണഫ്യൂച്ചറുകൾ 10 ഗ്രാമിന് 47,650 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച 18 രൂപയാണ് വർധിച്ചത്. വെള്ളിവില 22 രൂപ ഉയർന്ന് കിലോഗ്രാമിന് 60,998 രൂപയായി. ഡോളർ ദുർബലമായതിനാൽ ആഗോളതലത്തിൽ മഞ്ഞ ലോഹത്തിന്റെ വില മാറ്റമില്ലാതെ തുടർന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,797.94 ഡോളറായി മാറിയപ്പോൾ യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 1,799.10 ഡോളറിലെത്തി.

    ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വർണത്തിന്റെ മൂല്യം വർദ്ധിച്ച് വരികയാണ്. 2007 ൽ 10,000 രൂപ പവന് വിലയുണ്ടായിന്ന സ്വർണത്തിന് ഇന്ന് 35,000ത്തിന് മുകളിലാണ് വില. സ്വർണവിലയുടെ ഈ വളർച്ച തന്നെയാണ് ഇത്തരത്തിൽ നിക്ഷേപത്തിന് പ്രിയപ്പെട്ടതാക്കുന്നത്.

    അതേസമയം, വില ഇടിവ് താൽക്കാലികമാണെന്നും 2022ൽ സ്വർണവില പുതിയ ഉയരത്തിൽ എത്തുമെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം അന്താരാഷ്ട്ര തലത്തിൽ സ്വർണവില ട്രോയ് ഔൺസിന് 2,100 ഡോളർ വരെ എത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.

    ജനുവരി മാസത്തിലെ സംസ്ഥാനത്തെ സ്വർണവില പവന്-

    ജനുവരി 1 - 36,360
    ജനുവരി 2 - 36,360
    ജനുവരി 3- 36200
    ജനുവരി 4- 35920
    ജനുവരി 5- 36120
    ജനുവരി 6- 35960
    ജനുവരി 7- 35680
    ജനുവരി 8- 35680
    ജനുവരി 9- 35680
    ജനുവരി 10- 35,600 (ഏറ്റവും താഴ്ന്ന വില)
    ജനുവരി 11- 35760
    ജനുവരി 12- 35840
    ജനുവരി 13- 36000
    ജനുവരി 14- 36000
    ജനുവരി 15- 36,000
    ജനുവരി 16- 36,000
    ജനുവരി 17- 36,000
    ജനുവരി 18- 36,000
    ജനുവരി 19- 36,080
    ജനുവരി 20- 36,440
    ജനുവരി 21- 36,520
    ജനുവരി 22 - 36,400
    ജനുവരി 23 - 36,400
    ജനുവരി 24- 36,400
    ജനുവരി 25- 36,600
    ജനുവരി 26- 36,720 (ഏറ്റവും ഉയർന്ന വില)
    ജനുവരി 27- 36,400
    ജനുവരി 28- 36,120
    ജനുവരി 29- 36,000
    ജനുവരി 30- 36,000
    ജനുവരി 31- 35,920

    ഫെബ്രുവരി 1- 35,920

    വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനങ്ങൾ കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ആളുകൾ താത്പര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: