തിരുവനന്തപുരം: തുടർച്ചയായി നാലാം ദിവസവും മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണവില (Gold Price). ഒരു പവൻ സ്വർണത്തിന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമാണ് ഇന്നും സ്വർണത്തിന് വില. ഫെബ്രുവരി മൂന്നിനാണ് അവസാനമായി സ്വർണവില മാറിയത്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് അന്ന് കൂടിയത്. ഇതിനുശേഷം വിലയിൽ മാറ്റമുണ്ടായിട്ടില്ല.
ഫെബ്രുവരി മാസത്തിലെ സംസ്ഥാനത്തെ സ്വർണവില പവന്-ഫെബ്രുവരി 1- 35,920
ഫെബ്രുവരി 2- 35,920
ഫെബ്രുവരി 3- 36,080
ഫെബ്രുവരി 4- 36,080
ഫെബ്രുവരി 5- 36,080
ഫെബ്രുവരി 6- 36,080
ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വർണത്തിന്റെ മൂല്യം വർദ്ധിച്ച് വരികയാണ്. 2007 ൽ 10,000 രൂപ പവന് വിലയുണ്ടായിന്ന സ്വർണത്തിന് ഇന്ന് 35,000ത്തിന് മുകളിലാണ് വില. സ്വർണവിലയുടെ ഈ വളർച്ച തന്നെയാണ് ഇത്തരത്തിൽ നിക്ഷേപത്തിന് പ്രിയപ്പെട്ടതാക്കുന്നത്.
Also Read-
PF Update| മൂന്നാം തവണയും EPFഅക്കൗണ്ടിൽ നിന്ന് കോവിഡ് 19 അഡ്വാൻസ് പിൻവലിക്കാൻ സർക്കാർ അനുവദിക്കുമോ?കേരളത്തിൽ സ്വർണവിലയിലെ പ്രതിദിന ചലനത്തിന് നിരവധി കാരണങ്ങളുണ്ട്. ലോഹത്തിനുള്ള അന്താരാഷ്ട്ര ഡിമാൻഡാണ് ഇതിൽ ഏറ്റവും വലുത്. സംസ്ഥാനത്ത് സ്വർണത്തിന് ആവശ്യം കുറയുന്നത് നാം നിരന്തരം കണ്ടുവരുന്നു. ഇത് വില ഡിമാൻഡ് കുറയുന്നതിന് കാരണമായി. കേരളത്തിലെ സ്വർണ്ണ വിലയെ ബാധിക്കുന്ന മറ്റൊരു ഘടകം രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണ വില കുറയുന്നു.
അന്താരാഷ്‌ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവില പ്രധാനമായും മാറുന്നത്. അതിനാൽ, അന്താരാഷ്ട്ര വില ഉയരുകയാണെങ്കിൽ, കേരളത്തിൽ സ്വർണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ കേരളത്തിലും വില കുറയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.