HOME » NEWS » Money » GOLD PRICES REMAIN UNCHANGED ON JULY 8

Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഒരാഴ്ചക്കിടെ കൂടിയത് പവന് 720 രൂപ

ഒരു പവന് 35,720 രൂപയും ഗ്രാമിന് 4465 രൂപയുമാണ് ഇന്നത്തെ വില.

News18 Malayalam | news18-malayalam
Updated: July 8, 2021, 10:41 AM IST
Gold Price Today| സ്വർണവിലയിൽ മാറ്റമില്ല; ഒരാഴ്ചക്കിടെ കൂടിയത് പവന് 720 രൂപ
gold price today
  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു. ഒരു പവന് 35,720 രൂപയും ഗ്രാമിന് 4465 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വർധനവാണുണ്ടായത്. അതേസമയം ദേശീയതലത്തിൽ ഇന്ന് വില കുറഞ്ഞു. ആറു ദിവസത്തിനിടെ ആദ്യമായാണ് വില കുറയുന്നത്. എന്നാൽ രാജ്യാന്തര വിപണിയിൽ വിലയിൽ കാര്യമായ മാറ്റമുണ്ടായില്ല.

ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് വില 171 രൂപ കുറഞ്ഞ് 47,739 രൂപയായി. ഡോളർ ദുർബലമായതോടെ ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,800 ഡോളർ നിലവാരത്തിലെത്തി. എന്നിരുന്നാലും നിക്ഷേപകർ കരുതലോടെയാണ് നീങ്ങുന്നത്. ഭാവിയിൽ പലിശ കൂട്ടേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസർവിന്റെ മോണിറ്ററി പോളിസി സംബന്ധിച്ച് കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണ് നിക്ഷേപകർ.

Also Read- Petrol Diesel Prices Today | പെട്രോൾ വില ഇന്നും കൂട്ടി; ഡീസലും നൂറിലേക്ക്

ജൂലൈ ഒന്നിന് 35,200 രൂപയായിരുന്നു പവന് വില. ജുലൈ രണ്ടിന് പവന് 35,360 ഉം മൂന്നിന് 35,440 രൂപയായും ഉയർന്നു. ഇതിനു ശേഷം തുടർച്ചയായി രണ്ട് ദിവസം സ്വർണ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതിനു ശേഷം ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് വീണ്ടും വില കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില തുടരുന്നത്. ജൂണ്‍മാസത്തിൽ 2000 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ രണ്ടു മാസങ്ങളിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂണിലായിരുന്നു. പവന് 35,000 രൂപ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നു. ഫെബ്രുവരിയിൽ പവന് 2640 രൂപയും മാർച്ചിൽ 1560 രൂപയും കുറഞ്ഞു. ഏപ്രിലില്‍ പവന് 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു.

Also Read- പെന്റഗൺ മൈക്രോസോഫ്റ്റ് കരാർ റദ്ദാക്കി; ജെഫ് ബെസോസിന് 1,56,98,97,00,00,000 രൂപയുടെ വർധന

ആഭരണമായി ഉപയോഗിച്ചിരുന്ന സ്വര്‍ണം ഇപ്പോള്‍ ആപത്ത് കാലത്ത് തുണയേകുന്ന നിക്ഷേപമെന്ന നിലയിലാണ് കൂടുതലായി ഉപയോഗിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ന് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണ വിപണിയെ സ്വാധീനിക്കും. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ സ്വർണത്തിന് വില കുറയണമെന്നില്ല. രൂപ-ഡോളർ വിനിമയ നിരക്ക്, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് സ്വർണ വില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിലെ സ്വർണവില നിശ്ചയിക്കുന്നത്.

Also Read- ഇന്ധനവില കുതിക്കുമ്പോൾ സർക്കാരുകൾ തിരിഞ്ഞുനോക്കുന്നില്ല; മാതൃകയായി കോട്ടയത്തെ പെട്രോൾ പമ്പ് ഉടമ
Published by: Rajesh V
First published: July 8, 2021, 10:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories