നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

    Gold Price Today| സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

    ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞത്.

    gold price today

    gold price today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (gold price) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 35, 760 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 4470 രൂപയുമായി തുടരുന്നു. ഇന്നലെയാണ് 22 കാരറ്റ് സ്വർണം (22 carat gold) ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞത്.

      ചൊവ്വാഴ്ച പവന് 36,040 രൂപയായിരുന്ന സ്വർണ വില ഇന്നലെ കുറയുകയായിരുന്നു. തിങ്കളാഴ്ച 36,600 രൂപയായിരുന്നു. നവംബർ പതിനാറിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. 36,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസം തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയ്യതികളിൽ ഈ മാസത്തെ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

      അതേസമയം, വരും ദിവസങ്ങളിളും സ്വർണവില ഉയരുമെന്ന് വിദഗ്ധർ ഈ മാസം തുടക്കത്തിൽ തന്നെ സൂചന നൽകിയിരുന്നു. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      Also Read-Fuel prices | നീണ്ട 21 ദിവസങ്ങളായി മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 5- Rs. 35,760
      നവംബര്‍ 6-Rs. 36,080
      നവംബര്‍ 7-Rs. 36,080
      നവംബർ 8- Rs. 36,080
      നവംബർ 9- Rs. 36,000
      നവംബർ 10-Rs.36,160
      നവംബർ 10-Rs.36,160
      നവംബർ 11-Rs.36,720
      നവംബർ 12-Rs.36,720
      നവംബർ 13- Rs. 36,880
      നവംബർ 14- Rs. 36,880
      നവംബർ 15- Rs. 36,720
      നവംബർ 16- Rs. 36,920
      നവംബർ 17- Rs. 36,720
      നവംബർ 18- Rs. 36,800
      നവംബർ 19- Rs. 36,800
      നവംബർ 20- Rs. 36,600
      നവംബർ 21- Rs. 36,600
      നവംബർ 22- Rs. 36,600
      നവംബർ 23- Rs. 36,040
      നവംബർ 24- Rs. 35,760
      നവംബർ 25- Rs. 35,760

      Also Read-Net Asset Value| മ്യൂച്വല്‍ ഫണ്ടിലെ നേട്ടം കണക്കാക്കുന്നത് നെറ്റ് അസറ്റ് വാല്യു അനുസരിച്ച്; എന്താണ് NAV ?

      നാണ്യ പെരുപ്പ ഭീഷണി കൂടുതൽ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യാന്തര വിപണിയിൽ 1870 ഡോളർ പരിസരത്തു നിൽക്കുന്ന സ്വർണവില മാസങ്ങൾക്കൊണ്ട് 3000 ഡോളർ കടക്കാനുള്ള സാധ്യതകളുണ്ടെന്നാണ് പ്രവചനം. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ കേരളത്തിലെ വിപണികളിലും പ്രതിഫലിക്കും. രാജ്യാന്തര വിപണിയിലെ നിരക്കും രൂപയുടെ മൂല്യവും അടിസ്ഥാനപ്പെടുത്തിയാണ് കേരളത്തിൽ ദിവസവും വില നിശ്ചയിക്കുന്നത്.
      Published by:Naseeba TC
      First published:
      )}