നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

    Gold Price Today| സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ വില അറിയാം

    ഒക്ടോബര്‍ മാസത്തിൽ സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് (Kerala) സ്വർണവിലയിൽ (Gold Price) ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയും പവന് 35,440 രൂപയുമാണ് ഇന്നലേയും ഇന്നുമായി സ്വർണവില.

      ഒക്ടോബര്‍ മാസത്തിൽ സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന് 34,720 രൂപയായിരുന്നു. ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് ഈ മാസം 15നും. ഒരു പവൻ സ്വർണത്തിന് 35,840 രൂപയാണ് 15ന് രേഖപ്പെടുത്തിയത്.

      വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.

      Also Read-Fuel price | മുന്നോട്ടുമില്ല, പിന്നോട്ടുമില്ല; തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില

      ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വിലട്രോയ് ഔൺസിന് 1767.90 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 47,294 രൂപ നിലവാരത്തിലാണ്. ഡോളറിലെ ഏറ്റകുറച്ചിലുകളാണ് സ്വർണ വിപണിയിൽ പ്രതിഫലിക്കുന്നത്.

      ഒക്ടോബർ മാസത്തെ പ്രതിദിന സ്വർണവില (പവന്)

      ഒക്ടോബർ 1- Rs. 34,720 (ഏറ്റവും കുറഞ്ഞ നിരക്ക്)

      ഒക്ടോബർ 2- 34800

      ഒക്ടോബർ 3- 34800

      ഒക്ടോബർ 4- 34800

      ഒക്ടോബർ 5- 35000

      ഒക്ടോബർ 6- 34880

      ഒക്ടോബർ 7- 35040

      ഒക്ടോബർ 8- 35120

      ഒക്ടോബർ 9- 35120

      ഒക്ടോബർ 10- 35120

      ഒക്ടോബർ 11- 35120

      ഒക്ടോബർ 12- 35320

      ഒക്ടോബർ 13- 35320

      ഒക്ടോബർ 14- 35760

      ഒക്ടോബർ 15- 35,840 (ഏറ്റവും കൂടിയ നിരക്ക്)

      ഒക്ടോബർ 16- 35360

      ഒക്ടോബർ 17- 35360

      ഒക്ടോബർ 18- 35,440

      ഒക്ടോബർ 19- 35,440

      എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വർഷത്തെ കാലയളവ് പരിശോധിച്ചാൽ മഞ്ഞലോഹത്തിന്റെ നിറം മങ്ങുന്നതായാണ് കാണുന്നത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9 ന് സ്വര്‍ണ വില പവന് 34,680 രൂപയായി കുറഞ്ഞു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.
      Published by:Naseeba TC
      First published:
      )}