നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    ദേശീയ തലത്തിൽ ഇന്ന് സ്വർണവില വർധിച്ചു.

    Gold Price Today

    Gold Price Today

    • Share this:
      ന്യൂഡൽഹി/ കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. മൂന്നു ദിവസം ശേഷം ഇന്നലെയും സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 35,200 രൂപയും ഗ്രാമിന് 4400 രൂപയുമാണ് ഇന്നത്തെ നിരക്കുകൾ. ഓഗസ്റ്റ് 13ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. 12ന് പവന് 80 രൂപ കൂടിയിരുന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ചൊവ്വ, ബുധൻ ദിവസങ്ങളിലെ സ്വർണ വില.

      ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായതെങ്കിലും അവിടെ നിന്ന് കരകയറുന്നത് ശുഭസൂചകമാണെന്ന് വ്യാപാരികൾ പറയുന്നു. നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി ഈ മഞ്ഞ ലോഹത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണം എത്തിയത്. പവന് 42,000 രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 5250 രൂപയായിരുന്നു. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.

      Also Read- Petrol Diesel Price| ഇന്ധനവില വർധനവില്ലാതെ ഒരുമാസം; പെട്രോൾ, ഡീസൽ വില ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു

      ദേശീയ തലത്തിൽ ഇന്ന് സ്വർണവില വർധിച്ചു. ഒരാഴ്ചയ്ക്ക് ശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില 47,000 പിന്നിട്ടു. ഇന്ന് 47,006 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ കുറവുണ്ടായി. കിലോയ്ക്ക് 63,203 രൂപയാണ് ഇന്നത്തെ വില.

      Also Read- കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കള്‍ക്ക് നല്ല വാര്‍ത്ത; ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോഴും ഇനി EMI ലഭിക്കും

      രാജ്യാന്തര വിപണയിലും സ്വർണവിലയിൽ വർധനവുണ്ടായി. സ്പോട് ഗോൾഡിന് ആഗസ്റ്റ് ആറിന് ശേഷമുള്ള വലിയ നിരക്കായ 1780.82 ഡോളറിൽ എത്തിയ ശേഷം ഇപ്പോൾ 17779.51 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. വെള്ളിക്ക് ഔൺസിന് 23.69ഡോളറായി കുറഞ്ഞു.

      സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

      ഓഗസ്റ്റ് 1- 36,000
      ഓഗസ്റ്റ് 2- 36,000
      ഓഗസ്റ്റ് 3- 35,920
      ഓഗസ്റ്റ് 4- 35,920
      ഓഗസ്റ്റ് 5- 35,840
      ഓഗസ്റ്റ് 6- 35680
      ഓഗസ്റ്റ് 7- 35,080
      ഓഗസ്റ്റ് 8- 35,080
      ഓഗസ്റ്റ് 9- 34,680
      ഓഗസ്റ്റ് 10- 34,680
      ഓഗസ്റ്റ് 11- 34,680
      ഓഗസ്റ്റ് 12- 34,880
      ഓഗസ്റ്റ് 13- 34,960
      ഓഗസ്റ്റ് 14- 35,200
      ഓഗസ്റ്റ് 15- 35,200
      ഓഗസ്റ്റ് 16- 35,200

      Also Read- Vijay Mallya Kingfisher House| വിജയ് മല്യയുടെ കിങ്ഫിഷര്‍ ഹൗസ് 52 കോടി രൂപയ്ക്ക് വിറ്റു

      ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്ന പ്രവണത കാണിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയുമാണ് പവന് കുറഞ്ഞത്. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപയാണ് സ്വർണത്തിന് കൂടിയത്. മെയ് മാസത്തിലും വില ഉയർന്നു.
      Published by:Rajesh V
      First published:
      )}