• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ മാറ്റമില്ല

Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ മാറ്റമില്ല

വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് വില 40,000 കടന്നേക്കും.

Gold

Gold

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവില (Gold price in kerala) ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും വിലയിൽ മാറ്റമില്ല. വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് ഇന്നത്തെ വില. ഏപ്രിൽ 13 ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു ഏപ്രിൽ 13 ലെ സ്വർണവില. ഏപ്രിൽ 12 ന് സ്വർണവില പവന് 39200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു.

    വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് വില 40,000 കടന്നേക്കും. മാർ‌ച്ച് മാസത്തിൽ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.

    ദേശീയതലത്തിലും സ്വർണവില മാറ്റമില്ലാതെ തുടരുന്നു. മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 53,220 രൂപയാണ്. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 54,760 രൂപയും 22 കാരറ്റിന് (10 ഗ്രാം) 50,196 രൂപയുമാണ് ഇന്നത്തെ സ്വർണ വില.

    ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 54,060 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,550 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 53,060 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,550 രൂപയുമാണ്. അതേസമയം, മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 53,060 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 49,550 രൂപയുമാണ്.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 15: 39,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 16: 39,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Also Read- Petrol Diesel price | ആശ്വാസത്തിന്റെ പത്താം നാൾ; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Rajesh V
    First published: