• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാത്തെ സ്വര്‍ണവില

Gold Price | സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാത്തെ സ്വര്‍ണവില

പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് ഇന്നത്തെ വില.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല.  സ്വർണവില (Gold price in kerala) ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നു.  വ്യാഴാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമാണ് ഇന്നത്തെ വില. ഏപ്രിൽ 13 ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു ഏപ്രിൽ 13 ലെ സ്വർണവില. ഏപ്രിൽ 12 ന് സ്വർണവില പവന് 39200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു.

    വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് വില 40,000 കടന്നേക്കും. മാർ‌ച്ച് മാസത്തിൽ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.

    Also Read- ഇന്ധനവില വില മാറിയോ? ഇന്നത്തെ നിരക്കുകൾ അറിയാം

    വിഷു (vishu) ഈസ്റ്റർ (easter) ആഘോഷങ്ങളോട് അടുത്ത ദിവസങ്ങളില്‍ സ്വർണവിലയിൽ തുടർച്ചയായ വർധനവുണ്ടായിരുന്നു. സ്വർണ വില ഉയരത്തിലേക്ക് മാത്രം നീങ്ങിയ  ആഴ്‌ചയാണ് കടന്നുപോയത്. ഈ ആഴ്ചയുടെ ആരംഭത്തിൽ തന്നെ  1.37% വില വർധിച്ചിരുന്നു. 2070 ഡോളർ വരെ ഉയർന്ന അന്താരാഷ്ട്ര വില 1890 ഡോളർ വരെ മാത്രമാണ് താഴ്ന്നത്.  അന്തർദേശീയ സംഘർഷങ്ങളും ആഗോളതലത്തിൽ  ഉയർന്നു വരുന്ന പണപ്പെരുപ്പവും സ്വർണ നിക്ഷേപത്തിന് അനുകൂലമാണ്.  നിലനിൽക്കുന്ന അന്തർദേശീയ  സംഘർഷങ്ങൾ  കൂടിയാൽ സ്വർണ വില വിണ്ടും ഉയരാം. സംഘർഷങ്ങളിൽ അയവ് വരികയൊ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളെടുക്കുകയോ ചെയ്താൽ സ്വർണവില കുറഞ്ഞേക്കാം.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 15: 39,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 16: 39,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    ഇന്നത്തെ വില- (ഏപ്രിൽ 17) 39,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Arun krishna
    First published: