• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; നാല് ദിവസത്തിനുള്ളിൽ 1120 രൂപയുടെ വർധന

Gold Price Today| സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; നാല് ദിവസത്തിനുള്ളിൽ 1120 രൂപയുടെ വർധന

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില വർധിച്ചു. ഒരു പവൻ സ്വർണത്തിന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ പവന് 360 രൂപ ഉയർന്നിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1120 രൂപയാണ് പവന് വർധിച്ചത്. ബുധനാഴ്ച 440 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,560 രൂപയും ഗ്രാമിന് 4820 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. നവംബർ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു സ്വർണവില.

    Also Read- Mastodon | ട്വിറ്റർ ഉപയോക്താക്കൾ മാസ്റ്റഡോണിലേക്ക്; എന്താണ് മാസ്റ്റഡോൺ? പ്രത്യേകതകൾ എന്തെല്ലാം?

    അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ വെള്ളിയുടെ വില കുറഞ്ഞിരുന്നു. ഒരു രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി വില 66 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

    Also Read- Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 445 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

    സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

    നവംബർ 1- 37,280 രൂപ
    നവംബർ 2- 37480 രൂപ
    നവംബർ 3- 37,360 രൂപ
    നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    നവംബർ 5- 37,600 രൂപ
    നവംബർ 6- 37,600 രൂപ
    നവംബർ 7- 37520 രൂപ
    നവംബർ 8- 37,440 രൂപ
    നവംബർ 9- 37,880 രൂപ
    നവംബർ 10- 37,880 രൂപ
    നവംബർ 11- 38,240 രൂപ
    നവംബർ 12- 38,560 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    Published by:Rajesh V
    First published: