നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price | സ്വർണവില വീണ്ടും കൂടി; പവന് കൂടിയത് 160 രൂപ

    Gold Price | സ്വർണവില വീണ്ടും കൂടി; പവന് കൂടിയത് 160 രൂപ

    ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്.

    Gold price

    Gold price

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price)വീണ്ടും കൂടി. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന് (Gold)35,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കൂടി 4,495 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. തുടർച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്. ഇന്നലെ വരെ ഒരു പവന് ഇന്നലെ 35,800 രൂപയായിരുന്നു വില. ഗ്രാമിന് 4475 രൂപയുമായിരുന്നു വില.

      ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നായിരുന്നു. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്.

      നവംബർ പതിനാറിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വർണവില.
      Also Read-Reliance | അബുദാബി കെമിക്കൽ കമ്പനിയുമായി രണ്ട് ബില്യൺ ഡോളറിന്റെ സംയുക്ത സംരംഭം പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

      അതേസമയം, 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680
      ഡിസംബർ 3- Rs. 35,560
      ഡിസംബർ 4- Rs. 35,800
      ഡിസംബർ 5- Rs. 35,800
      ഡിസംബർ 6- Rs. 35,800
      ഡിസംബർ 7- Rs. 35,800
      ഡിസംബർ 8- Rs. 35,960
      Published by:Naseeba TC
      First published: