• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില വീണ്ടും കൂടി; പവന് വില 40,000 ന് അടുത്ത്; ഇന്ന് വർധിച്ചത് 800 രൂപ

Gold Price | സ്വർണവില വീണ്ടും കൂടി; പവന് വില 40,000 ന് അടുത്ത്; ഇന്ന് വർധിച്ചത് 800 രൂപ

പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് ഇന്ന് കൂടിയത്

Gold Price Today

Gold Price Today

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും കൂടി. നാൽപ്പതിനായിരത്തിന് അടുത്താണ് ഇന്ന് ഒരു പവന് വില. പവന് 800 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്നലെ 38,720 രൂപയായിരുന്നു ഒരു പവന് വില. ഇന്നത് 39,520 രൂപയായി. ഗ്രാമിന് 100 വർധിച്ച് 4940 രൂപയായി. ഇന്നലെ 4840 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.

    മാർച്ച് 5 ന് പവന് പവന് 560 രൂപയും ഗ്രാമിന് 70 വർധിച്ചിരുന്നു. മാർച്ച ആറിന് ഇതേ വില തുടർന്നതിനു ശേഷമാണ് ഇന്ന് വില വീണ്ടും കൂടിയിരിക്കുന്നത്.

    മാർച്ച് 1 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണവില ഉണ്ടായിരുന്നത്. 37,360 രൂപയായിരുന്നു ഒരു പവന് വില.
    Also Read-കുതിച്ചുയര്‍ന്ന് ക്രൂഡ് ഓയില്‍ വില; ഇന്ധനവില 10 രൂപയെങ്കിലും വര്‍ധിക്കുമെന്ന് സൂചന

    മാർച്ച് മാസത്തെ സ്വർണവില പവന്:

    മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച്4: 38160
    മാർച്ച്5: 38,720
    മാർച്ച്6: 38,720
    മാർച്ച്7: 39,520

    വൻകിട നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടുന്ന പ്രവണതയാണ് വിപണിയിൽ ഇപ്പോഴുള്ളത്. ഈ സ്ഥിതി തുടർന്നാൽ കേരളത്തിൽ സ്വർണവില ഇനിയും കൂടുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ-യുക്രെയ്ൻ യുദ്ധം, ആഗോള വിപണിയിലെ പ്രതിസന്ധി എന്നിവയും സ്വർണ വില ഉയരുന്നതിന് കാരണമാണ്. നിലവിലെ സ്ഥിതി തുടർന്നാൾ രണ്ടാഴ്ച്ചക്കുള്ളിൽ കേരളത്തിൽ സ്വർണവില പവന് 40,000 രൂപ കടക്കുമെന്ന് നേരത്തേ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
    Published by:Naseeba TC
    First published: