HOME » NEWS » Money » GOLD PRICES RISE BY RS 560 PER SOVEREIGN KNOW TODAY S RATES

Gold Price Today| സ്വർണവില വീണ്ടും വര്‍ധിച്ചു; ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ

ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്.

News18 Malayalam | news18-malayalam
Updated: April 21, 2021, 10:48 AM IST
Gold Price Today| സ്വർണവില വീണ്ടും വര്‍ധിച്ചു; ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ
gold price today
  • Share this:
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4485 രൂപയും പവന് 35,880 രൂപയുമായി. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു. പവന് 35,320 രൂപയും ഗ്രാമിന് 4415 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ സ്വർണവില. ഏപ്രിൽ ഒന്നിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 33,320 രൂപയായിരുന്നു വില. ഇന്ന് ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

കഴിഞ്ഞ രണ്ട് മാസങ്ങളിൽ വില കുറഞ്ഞ ശേഷമാണ് ഏപ്രിലിൽ സ്വർണ വില വർധിക്കുന്നത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയുമാണ് പവന് വില കുറഞ്ഞത്. മാർച്ച് മാസത്തിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് ഒന്നിന്) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 (മാർച്ച് 31ന്) രൂപയുമായിരുന്നു.

അതേസമയം ഇന്ന് ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വിലയിലും വർധനവുണ്ടായി. ഔൺസിന് 10.16 ഡോളർ വർധിച്ച് 1780.86 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില വർധിച്ച് 48,930 രൂപയായി. ഇന്ത്യയില്‍ ഉത്സവകാലം പ്രമാണിച്ച് സ്വര്‍ണത്തിന്റെ ചില്ലറ ഡിമാൻഡിൽ വർധനവുണ്ടായിട്ടുണ്ട്.

Also Read- Sthree Sakthi SS 257 Kerala Lottery Result| സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?

അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണവില 1780 ഡോളർ കടന്നതോടെ 1800 ഡോളറിലേക്ക് പെട്ടെന്ന് തന്നെ എത്തുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിലെ വിപണി സാഹചര്യങ്ങൾ മഞ്ഞ ലോഹത്തിന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗം സ്ഥിരീകരിച്ചതും സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്താന്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ പണം സമ്പദ്ഘടനയിലേക്ക് ഇറക്കിയതും സ്വര്‍ണത്തിന് തുണയാകുന്നു. കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനൊപ്പം അമേരിക്കയില്‍ പണപ്പെരുപ്പം ഉയരുന്നതും ബോണ്ട് വരുമാനം ക്രമപ്പെടുന്നതും ഡോളര്‍ സൂചിക പിന്‍വാങ്ങുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുവെനനാണ് വിലയിരുത്തൽ.

കോവിഡ് ഭീതി ഒഴിയുന്നതുവരെ സ്വര്‍ണ വില വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് കവർന്നെടുത്ത 2020 വര്‍ഷം 28 ശതമാനം കുതിപ്പാണ് സ്വര്‍ണം കാഴ്ച്ച വെച്ചത്. ആഗോള സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തില്‍ പണമിറക്കിയതായിരുന്നു കുതിപ്പിന് ഊർജം പകർന്നത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 10 ഗ്രാം സ്വര്‍ണത്തിന് 56,200 രൂപയെന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു.

Key Words: gold price kerala, gold price today, Gold prices, gold price, gold price on april 21, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
Published by: Rajesh V
First published: April 21, 2021, 10:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories