നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവിലയിൽ ഇന്ന് വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| സ്വർണവിലയിൽ ഇന്ന് വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

    ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ മൂന്നിനും (പവന് 36,960 രൂപ) ഏറ്റവും കുറഞ്ഞ നിരക്ക് 21നു (പവന് 35,120) മായിരുന്നു രേഖപ്പെടുത്തിയത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ 22ന് സ്വർണ വില വർധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ജൂൺ മൂന്നിനും (പവന് 36,960 രൂപ) ഏറ്റവും കുറഞ്ഞ നിരക്ക് 21നു (പവന് 35,120) മായിരുന്നു രേഖപ്പെടുത്തിയത്.

      ഡൽഹിയിൽ 22 കാരറ്റ് സ്വർണം 10 ഗ്രാമിന് ഇന്ന് 46,150 രൂപയാണ്. 24 കാരറ്റിന് 50,250 രൂപയും. എക്സൈസ് നിരക്ക്, സംസ്ഥാന നികുതി, പണിക്കൂലി എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലും വില വ്യത്യാസപ്പെട്ടിരിക്കും. രാജ്യത്തെ കമ്മിഡിറ്റി വിപണിയായ എംഎസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 46,921 രൂപയാണ്. ഇന്നലെ ഇത് 47,190 രൂപയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയി ഔൺസ് വില 0.34 ശതമാനം വർധിച്ച് 1781.29 ഡോളറായി.

      Also Read- Petrol Diesel Price| തിരുവനന്തപുരത്ത് പെട്രോളിന് 100.15 രൂപ; ഇന്ധനവില ഇന്നും വർധിച്ചു

      സംസ്ഥാനത്ത് ജൂൺ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു സ്വർണത്തിന്റെ വില. ജൂൺ മുന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 36,960 രൂപ. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതും സ്വർണ വിലയെ ബാധിച്ചു. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് തവണകളായി 800 രൂപ വര്‍ധിച്ചു. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. എന്നാൽ ജൂൺ മാസത്തിൽ വില ചാഞ്ചാട്ടം തുടരുകയാണ്.

      രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ്, 10 ഗ്രാം)‌

      ചെന്നൈ ₹ 44,450, മുംബൈ ₹ 46,120, ന്യൂഡൽഹി ₹ 46,150, കൊൽക്കത്ത ₹ 46,660 , ബാംഗ്ലൂർ ₹ 44,100, ഹൈദരാബാദ് ₹ 44,100, പൂനെ ₹ 46,120, ബറോഡ ₹ 46,660, അഹമ്മദാബാദ് ₹ 46,660, ജയ്പുര്‍ ₹ 46,150, ലഖ്‌നൗ ₹ 46,150, കോയമ്പത്തൂര്‍ ₹ 44,450, മധുര ₹ 44,450, വിജയവാഡ ₹ 44,100, പാട്‌ന ₹ 46,120, നാഗ്പൂര്‍ ₹ 46,120, ചണ്ഡിഗഡ് ₹ 46,150, സൂറത്ത് ₹ 46,660, ഭുവനേശ്വര്‍ ₹ 44,100, മാംഗ്ലൂര്‍ ₹ 44,100, വിശാഖപട്ടണം ₹ 44,100, നാസിക് ₹ 46,120, മൈസൂര്‍ ₹ 44,100,

      രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

      രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
      Published by:Rajesh V
      First published:
      )}