• HOME
  • »
  • NEWS
  • »
  • money
  • »
  • GOLD PRICES RISE FOR SECOND DAY IN A ROW ON AUGUST 18

Gold Price Today| രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

പത്ത് ദിവസത്തിനിടെ പവന് 760 രൂപയാണ് വർധിച്ചത്.

gold price today

gold price today

  • Share this:
    ന്യൂഡൽഹി/ കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4430 രൂപയും പവന് 35,460 രൂപയുമായി. പത്ത് ദിവസത്തിനിടെ പവന് 760 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഇതിന് മുൻപുള്ള രണ്ട് ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായില്ല. ഓഗസ്റ്റ് 13ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. 12ന് പവന് 80 രൂപ കൂടിയിരുന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലെ സ്വർണ വില.

    ഈ മാസത്തിന്റെ തുടക്കത്തില്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 36000 രൂപ. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 34,680 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. പിന്നീട് വര്‍ധിക്കുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

    രാജ്യാന്തരതലത്തിലും സ്വർണവിലയിൽ വലിയ മാറ്റമില്ലാതെ തുടരുകയാണ്. സ്വർണത്തിന്റെ ട്രോയ് ഔൺസ് വില 1790 ഡോളറാണ്. ദേശീയതലത്തിലും ഇതാണ് സ്ഥിതി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ പത്ത് ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ച് 47, 330 രൂപയായി. ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റ് മാസത്തിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് ആദ്യം ദൃശ്യമായത്. എന്നാൽ വീണ്ടും കരകയറുന്നത് ശുഭസൂചകമാണെന്ന് വ്യാപാരികൾ പറയുന്നു.

    Also Read- Petrol Diesel Price| 31 ദിവസത്തിന് ശേഷം ഡീസൽ വില കുറഞ്ഞു; പെട്രോൾ വിലയിൽ മാറ്റമില്ല

    നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണവില എത്തിയത്. പവന് 42,000 രൂപയായിരുന്നു അന്ന്. ഗ്രാമിന് 5250 രൂപയും. എന്നാൽ 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിന് 915 രൂപയാണ് ഇടിഞ്ഞത്.

    സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)

    ഓഗസ്റ്റ് 1- 36,000
    ഓഗസ്റ്റ് 2- 36,000
    ഓഗസ്റ്റ് 3- 35,920
    ഓഗസ്റ്റ് 4- 35,920
    ഓഗസ്റ്റ് 5- 35,840
    ഓഗസ്റ്റ് 6- 35680
    ഓഗസ്റ്റ് 7- 35,080
    ഓഗസ്റ്റ് 8- 35,080
    ഓഗസ്റ്റ് 9- 34,680
    ഓഗസ്റ്റ് 10- 34,680
    ഓഗസ്റ്റ് 11- 34,680
    ഓഗസ്റ്റ് 12- 34,880
    ഓഗസ്റ്റ് 13- 34,960
    ഓഗസ്റ്റ് 14- 35,200
    ഓഗസ്റ്റ് 15- 35,200
    ഓഗസ്റ്റ് 16- 35,200
    ഓഗസ്റ്റ് 17- 35,360
    ഓഗസ്റ്റ് 18- 35,440

    ഈ വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷം ഏപ്രിലിൽ സ്വർണ വില വർധിച്ചത്. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും കുറഞ്ഞു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപ കൂടി. മെയ് മാസത്തിലും വില ഉയർന്നു. ജൂൺ, ജൂലൈ മാസത്തിലും വില വർധന തുടർന്നു.
    Published by:Rajesh V
    First published:
    )}