നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| ഈ മാസം ആദ്യമായി സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| ഈ മാസം ആദ്യമായി സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

    ഒരു ഗ്രാം സ്വർണത്തിന് 4475 രൂപയും ഒരു പവന് 35,800 രൂപയുമായി

    gold price today

    gold price today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Price in Kerala) വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4475 രൂപയും ഒരു പവന് 35,800 രൂപയുമായി. ഈ മാസം ആദ്യമായാണ് സ്വർണ വില വർധിക്കുന്നത്. ഡിസംബർ ഒന്നിന് പവന് 200 രൂപ കുറഞ്ഞിരുന്നു. രണ്ടാം തീയതി വിലയിൽ മാറ്റമുണ്ടായില്ല. മൂന്നിന് വീണ്ടും 120 രൂപ പവന് കുറഞ്ഞു. അതേസമയം, ദേശീയതലത്തിൽ സ്വർണവിലയിൽ കുറവുണ്ടായി. 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന് ഇന്ന് 47,540 രൂപയാണ്. 22 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന് 43,550 രൂപയും.

      നവംബർ പതിനാറിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വർണവില. അതേസമയം, വരും ദിവസങ്ങളിളും സ്വർണവില ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില.

      Also Read- Recurring Deposit| മികച്ച റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകൾ ഏതെല്ലാം?

      അടിയന്തിര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി സ്വർണം മാറാനുള്ള പ്രധാന കാരണം. നാണ്യ പെരുപ്പ ഭീഷണി കൂടുതൽ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുമെന്നാണ് വിലയിരുത്തൽ.

      ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680
      ഡിസംബർ 3- Rs. 35,560
      ഡിസംബർ 4- Rs. 35,800

      Also Read- Fuel price | ഒരു മാസം പിന്നിട്ടിട്ടും ചാഞ്ചാട്ടമില്ലാതെ എണ്ണവില; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

      ആഭരണം വാങ്ങാൻ പോകുന്നവർ ഹോൾമാർക്കുള്ള സ്വർണം തന്നെ വാങ്ങാൻ ശ്രമിക്കുക. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. സ്വർണാഭരണ ശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹോൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.
      Published by:Rajesh V
      First published: