• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | ഏറിയും കുറഞ്ഞും സ്വര്‍ണവില; ഇന്ന് വില താഴേക്ക്; പുതിയ നിരക്കുകൾ

Gold Price | ഏറിയും കുറഞ്ഞും സ്വര്‍ണവില; ഇന്ന് വില താഴേക്ക്; പുതിയ നിരക്കുകൾ

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in Kerala) ചാഞ്ചാട്ടം തുടരുന്നു. തുടരെ രണ്ട് ദിവസം വർധിച്ച സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4775 രൂപയും പവന് 38,200 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയു൦ ഉയർന്നിരുന്നു.

    ഞായറാഴ്ച സ്വർണവിലയിൽ‌ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ജൂൺ മൂന്നിന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 38,480 രൂപ. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. പവന് 38,000 രൂപ.

    ജൂണ്‍ മാസത്തെ സ്വര്‍ണവില (പവന്)

    ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ

    Also read- Petrol Diesel price | പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില അറിയാം

    10 ലക്ഷം രൂപയുടെ എംജിയുടെ എൻട്രി-ലെവൽ ഇലക്ട്രിക് കാർ അടുത്ത വർഷം വിപണിയിൽ

    ഇന്ത്യയിലെ ഇലക്ട്രിക് വാഹന (Electric Vehicle) വിപണി കുതിച്ചുയരുകയാണ്. എന്നാൽ ഉപഭോക്താക്കൾക്ക് ബജറ്റ് ഫ്രണ്ട്ലിയായ ധാരാളം ഓപ്ഷനുകൾ ലഭ്യമല്ല എന്നതാണ് ഈ രം​ഗത്തെ പ്രധാന പോരായ്മ. എന്നാൽ, ഇതിന് പരിഹാരമായി അടുത്ത വർഷം പുതിയ എൻട്രി ലെവൽ (Entry Level) ഇലക്ട്രിക് കാർ പുറത്തിറക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോഴ്‌സ് (MG Motors).

    എംജിയുടെ സഹോദര ബ്രാൻഡായ വൂളിങ്ങിന്റെ എയർ ഇവിയെ (കോഡ് നെയിം: E230) അടിസ്ഥാനമാക്കിയുള്ളതാണ് എംജിയുടെ പുതിയ ബജറ്റ്-ഫ്രണ്ട്ലി ഇവി. എം‌ജി മോട്ടോഴ്‌സ് പുറത്തിറക്കാനിരിക്കുന്ന ഇവിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും കാർ വൂളിങ് എയറിന്റെ 2-ഡോർ ബോഡി സ്റ്റൈൽ നിലനിർത്തുമെന്നാണ് വിവരം. കൂടാതെ ഇതിന് അലോയ് വീലുകളും ഉണ്ടായിരിക്കും.

    Also Read- കാറുകൾക്കും ഇരുചക്രവാഹനങ്ങളും ജൂൺ മുതൽ വില ഉയരും; പുതുക്കിയ ഇൻഷുറൻസ് നിരക്കുകൾ അറിയാം

    പുതിയ എംജി ഇവിക്ക് ആൾട്ടോയേക്കാൾ നീളം കുറവായിരിക്കുമെന്നും 2010 എംഎം വീൽബേസ് ആയിരിക്കുമെന്നും ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വൂളിങ് എയർ പോലുള്ള ചെറിയ കാറുകൾ ടോക്കിയോ പോലെയുള്ള തിരക്കേറിയ നഗരങ്ങളിൽ വലിയ ആശ്വാസമാണ്. എന്നാൽ അത്തരമൊരു കാർ ഇന്ത്യൻ നഗരങ്ങൾക്ക് അനുയോജ്യമാകുമോ എന്ന് കണ്ടറിയണം.
    Published by:Naveen
    First published: