• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | പവന് 320 രൂപ കൂടി, വിലയിടിവിന് ശേഷം ഉയർന്ന് സ്വർണവില; ഇന്നത്തെ നിരക്കുകൾ

Gold Price | പവന് 320 രൂപ കൂടി, വിലയിടിവിന് ശേഷം ഉയർന്ന് സ്വർണവില; ഇന്നത്തെ നിരക്കുകൾ

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവിടുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കയിലായിരുന്നു ഇന്നലെ സ്വർണവിപണി.

  • Share this:
    സ്വർണവിലയിൽ (Gold Rate) ചാഞ്ചാട്ടം തുടരുന്നു. രണ്ട് ദിവസം തുടർച്ചയായി വിലകുറഞ്ഞതിന് ശേഷ൦ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4755 രൂപയും പവന് 38,040 രൂപയുമായി. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയു൦ കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു ഇന്നലത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കയിലായിരുന്നു ഇന്നലെ സ്വർണവിപണി.

    ജൂണ്‍ 11 മുതല്‍ 13 വരെ പവന് 38680 രൂപ എന്ന നിരക്കില്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഇതിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം ദിനവും വില ഇടിയുകയായിരുന്നു. മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറിമറിയുന്നു.

    ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക ചുവടെ:

    ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ
    ജൂൺ 11 - 38,680 രൂപ
    ജൂൺ 12 - 38,680 രൂപ
    ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂണ്‍ 14- 37,920 രൂപ
    ജൂൺ 15- 37,720 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 16- 38,040 രൂപ

    Petrol price | പെട്രോളിന് ഒറ്റദിവസം കൊണ്ട് 24 രൂപ കൂടി 233.89 രൂപയായ രാജ്യം; അത്ര വിദൂരമല്ല ആ സ്ഥലം

    രാജ്യത്ത് സർക്കാർ എക്സൈസ് നികുതി വെട്ടിച്ചുരുക്കി കുറഞ്ഞ നിരക്കിൽ പെട്രോൾ നൽകുന്ന പാരമ്പര്യമുള്ളപ്പോൾ ഓർത്താൽ പോലും ഞെട്ടലുളവാക്കുന്ന നിലയിലാണ് മറ്റു ചിലയിടങ്ങളിലെ പെട്രോൾ നിരക്ക്. ഇന്നുമുതൽ ലിറ്ററിന് 233.89 രൂപ നൽകി പെട്രോൾ വാങ്ങേണ്ട അവസ്ഥയിലാണ് പാകിസ്ഥാൻ ജനത.

    പെട്രോളിയം ഉൽപന്നങ്ങളുടെ സബ്‌സിഡി വഹിക്കാൻ സർക്കാരിന് കഴിയില്ലെന്ന് പാകിസ്ഥാൻ ഫെഡറൽ ധനമന്ത്രി മിഫ്താ ഇസ്മായിൽ അറിയിച്ചു.

    ജൂൺ 16 മുതൽ പെട്രോൾ ലിറ്ററിന് 233.89 രൂപയ്ക്കും ഡീസൽ 263.31 രൂപയ്ക്കും മണ്ണെണ്ണ 211.43 രൂപയ്ക്കും ലൈറ്റ് ഡീസൽ എണ്ണയുടെ വില 207.47 രൂപയ്ക്കും ആകുമെന്ന് മന്ത്രി പറഞ്ഞു. പെട്രോളിയം സംസ്ഥാന മന്ത്രി മുസദ്ദഖ് മാലിക്കിന്റെ അരികിലുണ്ടായിരുന്ന മന്ത്രി മിഫ്താ, മുൻ സർക്കാരിന്റെ നയങ്ങളെ വിമർശിക്കുകയും അത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ മോശമാക്കിയെന്നും പറഞ്ഞു.

    മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സബ്‌സിഡി നൽകി പെട്രോൾ വില ബോധപൂർവം കുറച്ചുവെന്നും, ആ തീരുമാനങ്ങളുടെ ഭാരം നിലവിലെ സർക്കാർ വഹിക്കുകയാണെന്നും മിഫ്ത പറഞ്ഞു. മന്ത്രി മിഫ്താ ഇസ്മായിൽ പറയുന്നതനുസരിച്ച്, പാകിസ്ഥാൻ ഓരോ ലിറ്റർ പെട്രോളിന് 24.03 രൂപയും ഡീസലിന് 59.16 രൂപയും മണ്ണെണ്ണയ്ക്ക് 39.49 രൂപയും ലൈറ്റ് ഡീസൽ ഓയിലിന് 39.16 രൂപയും നഷ്ടം നേരിട്ടുവരികയായിരുന്നു.

    മെയ് മാസത്തിൽ ഈ നഷ്ടം 120 ബില്യൺ കടന്നതായി അദ്ദേഹം പറഞ്ഞു. ഒരു സിവിൽ ഗവൺമെന്റിന്റെ നടത്തിപ്പ് ചെലവിനേക്കാൾ (അതായത് 40 മില്യൺ രൂപ) മൂന്നിരട്ടി കൂടുതലാണ് ഇത്.
    Published by:Naveen
    First published: