• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില വീണ്ടും മുകളിലേക്ക്, പവന് 200 രൂപ കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price | സ്വർണവില വീണ്ടും മുകളിലേക്ക്, പവന് 200 രൂപ കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയർന്നത്. ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 38160 രൂപയും ഗ്രാമിന് 4770 രൂപയുമായിരുന്നു

Gold Price Today

Gold Price Today

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price in Kerala) വീണ്ടും മുകളിലേക്ക്. കുറെ ദിവസമായി ചാഞ്ചാട്ടം തുടരുന്ന സ്വർണവില (Gold Price) തുടർച്ചയായ രണ്ടാം ദിനത്തിലും ഉയരുകയായിരുന്നു. സ്വർണം പവന് 200 രൂപയുടെയും ഗ്രാമിന് 25 രൂപയുടെയും വർധനവാണ് ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 38360 രൂപയും ഗ്രാമിന് 4795 രൂപയുമായി. ബുധനാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.

    ഞായറാഴ്ച സ്വർണവിലയിൽ‌ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ജൂൺ മൂന്നിന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 38,480 രൂപ. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. പവന് 38,000 രൂപ.

    ജൂണ്‍ മാസത്തെ സ്വര്‍ണവില (പവന്)

    ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ

    സഹകരണ ബാങ്കുകളുടെ ഭവനവായ്പ പരിധി ഉയർത്തി ആർബിഐ; 100 ശതമാനത്തിലും അധികം

    സഹകരണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവന വായ്പകളുടെ (housing loan) പരിധി ഉയർത്തി റിസർവ് ബാങ്ക് (Reserve Bank of India - RBI). ധനനയ അവലോകന യോഗത്തിനു ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് (Shaktikanta Das) ആണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന, ഗ്രാമീണ ബാങ്കുകൾ നൽകുന്ന വ്യക്തിഗത ഭവനവായ്പകളുടെ പരിധി 100 ശതമാനത്തിലും അധികം ആയാണ് ഉയർത്തിയത്. ഭവന നിർമാണ ചെലവുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

    Also read- ഇഎംഐ നിരക്ക് വർദ്ധിക്കും; റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്

    ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ അവരുടെ വീട്ടു പടിക്കൽ ലഭ്യമാക്കാൻ അർബൻ സഹകരണ ബാങ്കുകൾക്ക് അനുമതി നൽകാനും യോ​ഗം തീരുമാനിച്ചു. "ഇത് ഉപഭോക്താക്കളുടെ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കും" എന്നും റിസർവ് ബാങ്ക് അറിയിച്ചു.

    റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് റസിഡൻഷ്യൽ ഹൗസിംഗ് പ്രോജക്ടുകൾക്ക് ധനസഹായം നൽകാനാകും എന്നും ആർബി ഐ അറിയിച്ചു. ഇതിനു മുൻപ് 2011ലും 2009 ലുമാണ് യഥാക്രമം അർബൻ സഹകരണ ബാങ്കുകൾക്കും റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്കും ബാധകമായ വ്യക്തിഗത ഭവനവായ്പ പരിധി അവസാനമായി നിശ്ചയിച്ചത്.

    Also Read- NPS | വിരമിക്കലിന് ശേഷം 50,000 രൂപ പെൻഷൻ നേടണോ? നിക്ഷേപം നടത്തേണ്ടത് എവിടെ?

    ഇതേക്കുറിച്ചുള്ള വിശദമായ സർക്കുലർ പ്രത്യേകം പുറപ്പെടുവിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. ഭവന നിർമാണ മേഖലക്ക് വായ്പാ നൽകാൻ സഹകരണ ബാങ്കുകൾക്ക് സുപ്രധാന പങ്ക് വഹിക്കാനാകുമെന്ന് ആർബിഐ മനസിലാക്കിയിട്ടുണ്ടെന്ന് കോളിയേർസ് (Colliers) സിഇഒയും എംഡിയുമായ രമേഷ് നായർ പറഞ്ഞു.
    Published by:Naveen
    First published: