• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് സ്വർണവില കൂടി; ഇന്നത്തെ നിരക്കുകൾ

Gold Price | സംസ്ഥാനത്ത് സ്വർണവില കൂടി; ഇന്നത്തെ നിരക്കുകൾ

ജൂൺ മൂന്നിന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 38,480 രൂപ. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. പവന് 38,000 രൂപ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in Kerala) ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം കുറഞ്ഞ നിരക്ക് ഇന്ന് നേരിയ തോതിൽ വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4770 രൂപയും പവന് 38,160 രൂപയുമായി. ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു.

    ഞായറാഴ്ച സ്വർണവിലയിൽ‌ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ജൂൺ മൂന്നിന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 38,480 രൂപ. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. പവന് 38,000 രൂപ.

    ജൂണ്‍ മാസത്തെ സ്വര്‍ണവില (പവന്)

    ജൂൺ 1 - 38,000 രൂപ ( (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,160 രൂപ

    ഇഎംഐ നിരക്ക് വർദ്ധിക്കും; റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്

    മുംബൈ: റിപ്പോ നിരക്ക് കൂട്ടാൻ റിസർവ് ബാങ്ക് അവലോകന യോഗം തീരുമാനിച്ചു. വായ്പാ പലിശ നിരക്ക് 50 ബേസിസ് പോയിന്‍റ് ഉയർത്താനാണ് ആർബിഐ തീരുമാനിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനത്തിൽനിന്ന് 4.90 ശതമാനമായി ഉയരും. റിപ്പോ നിരക്ക് ഉയർത്താൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യുക്രെയ്ൻ യുദ്ധം കാരണമാണ് പണപെരുപ്പം ആഗോളതലത്തിൽ വർദ്ധിക്കുന്നത്. അതേസമയം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read- SBI ഭവന വായ്പ നിരക്ക് മുതൽ വാഹന ഇൻഷുറൻസ് വരെ: ഇന്ന് മുതലുള്ള ചില സുപ്രധാന മാറ്റങ്ങൾ

    റിപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ നിരക്ക് വർദ്ധിക്കും. പണപെരുപ്പം ഉയർന്ന സാഹചര്യത്തിലാണ് കർശന ഇടപെടലുമായി റിസർവ് ബാങ്ക് രംഗത്തെത്തുന്നത്. കഴിഞ്ഞ മാസവും റിപ്പോ നിരക്ക് 40 ബേസിസ് പോയിന്‍റ് ഉയർത്തിയിരുന്നു.

    റവന്യൂകമ്മി സഹായധനം: കേരളത്തിന് 1097 കോടി രൂപ ലഭിക്കും

    റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ മൂന്നാം ഗഡുവായി കേരളമടക്കമുള്ള 14 സംസ്ഥാനങ്ങൾക്ക് കേന്ദ്രം 7183.42 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. 15-ാം ധനകാര്യ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് സഹായധനം അനുവദിക്കുന്നത്. ഇതോടെ, ഈ സാമ്പത്തികവർഷം സംസ്ഥാനങ്ങൾക്ക് ഈയിനത്തിൽ ലഭിക്കുന്ന ഗ്രാന്റ് തുക 21,550.5 കോടിയായി ഉയരുമെന്ന് കേന്ദ്ര ധനമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.

    2022-23 വർഷത്തിൽ പിഡിആർഡി ഗ്രാൻഡ് ഇനത്തിൽ 14 സംസ്ഥാനങ്ങൾക്ക് 86,201 കോടി രൂപ നൽകാനാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. 12 തവണകളായാണ് തുക നൽകുന്നത്. കേരളത്തിന് നടപ്പുവർഷം 13,174 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ മൂന്നാം ഗഡുവായി 1097.83 കോടി ലഭിക്കും.
    Published by:Anuraj GR
    First published: