• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിൽ സ്വർണവില വർധിച്ചു; വില ഉയരുന്നത് 6 ദിവസത്തിനുശേഷം

Gold price Today| പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിൽ സ്വർണവില വർധിച്ചു; വില ഉയരുന്നത് 6 ദിവസത്തിനുശേഷം

ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഗ്രാമിന് 4810 രൂപയും പവന് 38,480 രൂപയുമായി.

Gold Price Today

Gold Price Today

  • Share this:
    തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in Kerala) വർധനവ്. ആറുദിവസത്തിന് ശേഷമാണ് സ്വര്‍ണവില വർധിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഗ്രാമിന് 4810 രൂപയും പവന് 38,480 രൂപയുമായി. മാർച്ച് 25നാണ് അവസാനമായി സ്വർണവില വർധിച്ചത്. മാർച്ച് 26, 27 ദിവസങ്ങളിൽ വില മാറ്റമില്ലാതെ തുടർന്നു. 28, 29,30 ദിവസങ്ങളിൽ വില കുറഞ്ഞു. ഇന്നലെ വില മാറ്റമില്ലാതെ തുടർന്നു. ഒരു പവന് 38,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4765 രൂപയും.

    കഴിഞ്ഞ മാസം സ്വർണം പവന് 40,000 രൂപ കടന്നിരുന്നു. മാർച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

    അതേസമയം, വെള്ളിയാഴ്ച ദേശീയതലത്തിൽ സ്വർണവില താഴ്ന്നു. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 189 രൂപ കുറഞ്ഞ് 51,977 രൂപയായി. വെള്ളിവില കിലോയ്ക്ക് 238 രൂപ കുറഞ്ഞ് 67,249 രൂപയായി.

    മാർച്ച് മാസത്തിലെ സ്വര്‍ണവില പവന്

    മാർച്ച് 1: 37,360 (ഏറ്റവും താഴ്ന്ന വില)
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: രാവിലെ 40,560 (ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840)
    മാർച്ച് 10: 38,560
    മാർച്ച് 11: 38,560
    മാർച്ച് 12: 38,720
    മാർച്ച് 13: 38,720
    മാർച്ച് 14: 38,480
    മാർച്ച് 15: 38,080
    മാർച്ച് 16: 37,840
    മാർച്ച് 17: 37,960
    മാർച്ച് 18: 37,960
    മാർച്ച് 19: 37,840
    മാർച്ച് 20: 37,840
    മാർച്ച് 21: 37,920
    മാർച്ച് 22: 38,200
    മാർച്ച് 23: 37,880
    മാർച്ച് 24: 38,360
    മാർച്ച് 25: 38,560
    മാർച്ച് 26: 38,560
    മാർച്ച് 27: 38,560
    മാർച്ച് 28: 38,360
    മാർച്ച് 29: 38,200
    മാർച്ച് 30: 38,120
    മാർച്ച് 31: 38,120

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480

    Also Read- Petrol Diesel price | പതിനൊന്നു ദിവസങ്ങൾക്കിടെ ആശ്വാസവുമായി വീണ്ടുമൊരു വെള്ളിയാഴ്ച; ഇന്നത്തെ ഇന്ധനവില

    സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണവില പതിവായി ചാഞ്ചാടുന്നു. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: