• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വർണവില; പവന് 600 രൂപ വർധിച്ചു

Gold Price | സംസ്ഥാനത്ത് കുത്തനെ ഉയർന്ന് സ്വർണവില; പവന് 600 രൂപ വർധിച്ചു

കഴിഞ്ഞ 12 ദിവസത്തിനിടെ മാത്രം പവന് 2720 രൂപയാണ് വർധിച്ചത്.

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വർണവില പവന് 39000 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ 160 രൂപ വർദ്ധിച്ചിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 75 രൂപ ഉയർന്നു. ഇന്നലെ 20 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ നിലവിലെ വില 4875 രൂപയാണ്. കഴിഞ്ഞ 12 ദിവസത്തിനിടെ മാത്രം പവന് 2720 രൂപയാണ് വർധിച്ചത്. നവംബർ നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,880 രൂപയായിരുന്നു സ്വർണവില.

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

നവംബർ 1- 37,280 രൂപ
നവംബർ 2- 37480 രൂപ
നവംബർ 3- 37,360 രൂപ
നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 5- 37,600 രൂപ
നവംബർ 6- 37,600 രൂപ
നവംബർ 7- 37520 രൂപ
നവംബർ 8- 37,440 രൂപ
നവംബർ 9- 37,880 രൂപ
നവംബർ 10- 37,880 രൂപ
നവംബർ 11- 38,240 രൂപ
നവംബർ 12- 38,560 രൂപ
നവംബർ 13- 38,560 രൂപ
നവംബർ 14- 38,560 രൂപ
നവംബർ 15- 38,240 രൂപ
നവംബർ 16- 38,400 രൂപ
നവംബർ 17- 39,000 രൂപ(ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
Published by:Jayesh Krishnan
First published: