നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണ വില ഇന്ന് കൂടി; പവന് 120 രൂപയുടെ വർധന

    Gold Price Today| സ്വർണ വില ഇന്ന് കൂടി; പവന് 120 രൂപയുടെ വർധന

    ഇന്ന് പവന് 120 രൂപയാണ് കൂടിയിരിക്കുന്നത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price) വീണ്ടും കൂടി. ഇന്നലെവരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം (Gold). ഇന്ന് പവന് 120 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 35,760 രൂപയാണ്. ഗ്രാമിന് 15 രൂപ കൂടി 4470 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.

      നവംബർ ഒന്നിന് 35,760 രൂപയായിരുന്നു പവന് വില. നവംബർ രണ്ടിന് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ 35,840 രൂപയായി. ഒക്ടോബര്‍ 26നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,040 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് ഒക്ടോബറിലെ കുറഞ്ഞ നിരക്ക്. ഒക്ടോബറില്‍ വില ഉയര്‍ന്നത് സ്വര്‍ണ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. പണപ്പെരുപ്പം ഉയരുന്നതിനാല്‍ വില താല്‍ക്കാലികമായി ഇടിഞ്ഞാലും സ്വര്‍ണ വില ഉയരാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തുടക്കം മുതല്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

      സ്വർണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ​ഗ്രാം​ സ്വർണത്തിന്‍റെ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോക്കറേജ്​ സ്ഥാപനമായ മോത്തിലാൽ ഓസ്​വാളിയാണ് പ്രവചനം നടത്തിയത്. ആഗോളവിപണിയിൽ സ്വർണവില ഔൺസിന്​ 2000 ഡോളറാകും. ഇന്ത്യൻ വിപണിയിൽ 52,000 മുതൽ 53,000 രൂപ വരെയായിരിക്കും വില. യു.എസ്​ സമ്പദ്​വ്യവസ്ഥയിലെ മാറ്റവും​ ഫെഡറൽ റിസർവിന്‍റെ സമീപനവും ഇനിയും സ്വർണവില ഉയരാൻ ഇടയാക്കുമെന്നാണ്​ സൂചന. പണപ്പെരുപ്പം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ സ്വർണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നു. ഇത് രാജ്യത്തെ വിലവർദ്ധനക്ക്​ ഇടയാക്കുമെന്നാണ്​ സൂചന.

      Also Read-Petrol Diesel price| കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ ഇന്ധനവിലയിൽ മാറ്റമില്ല

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 4- Rs. 35,760
      Published by:Naseeba TC
      First published:
      )}