• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വർണ വില ഇന്നും വർധിച്ചു; സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ

Gold Price Today | സ്വർണ വില ഇന്നും വർധിച്ചു; സംസ്ഥാനത്ത് സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ

പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വർധിച്ചത്.

Gold price

Gold price

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price Today)ഇന്ന് വീണ്ടും കൂടി. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവില ഇന്നും വീണ്ടും കൂടിയിരിക്കുകയാണ്. ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ വില. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വർധിച്ചത്.

    ഇന്നലെ പവന് 120 രൂപ വർദ്ധിച്ച് 36,440 രൂപയും ഗ്രാമിന് 15 രൂപ കൂടി 4555 രൂപയുമായിരുന്നു വില. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില വർധിക്കുന്നത്.

    ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വർണവില. മൂന്നാം തീയതി പവന് 160 രൂപ വർദ്ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയിൽ തുടർന്ന് സ്വർണം കഴിഞ്ഞ ദിവസം വീണ്ടും വർദ്ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 160 രൂപയും ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും വർദ്ധിക്കുകയായിരുന്നു.

    Also Read-Amazon Salary Hike | ആമസോണിൽ ടെക്കികൾക്ക് ഈ വർഷം ഇരട്ടി ശമ്പളവർദ്ധനവ്

    ഫെബ്രുവരി മാസത്തിലെ സംസ്ഥാനത്തെ സ്വർണവില പവന്-

    ഫെബ്രുവരി 1- 35,920
    ഫെബ്രുവരി 2- 35,920
    ഫെബ്രുവരി 3- 36,080
    ഫെബ്രുവരി 4- 36,080
    ഫെബ്രുവരി 5- 36,080
    ഫെബ്രുവരി 6- 36,080
    ഫെബ്രുവരി 7- 36,160
    ഫെബ്രുവരി 8- 36,320
    ഫെബ്രുവരി 9- 36,440
    ഫെബ്രുവരി 10- 36,640 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    Also Read-Petrol Diesel Price| ഇന്നും ഇന്ധനവിലയിൽ മാറ്റമില്ല; പ്രധാന നഗരങ്ങളിലെ നിരക്ക് അറിയാം

    കേരളത്തിൽ സ്വർണവിലയിലെ പ്രതിദിന ചലനത്തിന് നിരവധി കാരണങ്ങളുണ്ട്. ലോഹത്തിനുള്ള അന്താരാഷ്ട്ര ഡിമാൻഡാണ് ഇതിൽ ഏറ്റവും വലുത്. സംസ്ഥാനത്ത് സ്വർണത്തിന് ആവശ്യം കുറയുന്നത് നാം നിരന്തരം കണ്ടുവരുന്നു. ഇത് വില ഡിമാൻഡ് കുറയുന്നതിന് കാരണമായി. കേരളത്തിലെ സ്വർണ്ണ വിലയെ ബാധിക്കുന്ന മറ്റൊരു ഘടകം രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണ വില കുറയുന്നു.

    അന്താരാഷ്‌ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവില പ്രധാനമായും മാറുന്നത്. അതിനാൽ, അന്താരാഷ്ട്ര വില ഉയരുകയാണെങ്കിൽ, കേരളത്തിൽ സ്വർണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ കേരളത്തിലും വില കുറയും.
    Published by:Naseeba TC
    First published: