• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| നാലുദിവസത്തിനുശേഷം സ്വർണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| നാലുദിവസത്തിനുശേഷം സ്വർണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവില പവന് 37,240 രൂപയും ഗ്രാമിന് 4655 രൂപയുമായി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് നാലുദിവസത്തിനുശേഷം സ്വർണവില (Gold price in Kerala) വർധിച്ചു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 37,240 രൂപയും ഗ്രാമിന് 4655 രൂപയുമായി. ശനി, ഞായർ തിങ്കൾ ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയും.

    ഏറ്റവും ഒടുവിലായി സ്വർണവില വർധിച്ചത് ഈ മാസം 12നായിരുന്നു. പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്കു പോയത്. മെയ് മാസം ഒൻപതിനായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്.

    Also Read- Fifty Fifty Kerala Lottery| ‘ഫിഫ്‌റ്റി ഫിഫ്‌റ്റി’; ഒരു കോടിയുടെ ഒന്നാം സമ്മാനവുമായി സംസ്ഥാന സർക്കാരിന്റെ ഞായർ ലോട്ടറി; ടിക്കറ്റ്‌ വില 50 രൂപ

    ഇന്ത്യയിൽ സ്വർണ്ണ വിലയിൽ 160 രൂപ കുറഞ്ഞു. ഇന്ന് 24 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 50,300 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 46,080 രൂപയുമാണ് വില. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 51,870 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,547 രൂപയുമാണ് ഇന്നത്തെ സ്വർണ വില. ദേശീയ തലസ്ഥാനമായ ഡൽഹിയിലും മുംബൈയിലും കൊൽക്കത്തയിലും 24 കാരറ്റിന് (10 ഗ്രാം) 50,450 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,250 രൂപയുമാണ്.

    മെയ് മാസത്തെ സ്വർണവില, പവന്:

    മെയ് 1: 37,920
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600
    മെയ് 5: 37,920
    മെയ് 6: 37,680
    മെയ് 7: 37,920
    മെയ് 8: 37,920
    മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മെയ് 10: 37,680
    മെയ് 11: 37,400
    മെയ് 12: 37,760
    മെയ് 13: 37,160
    ‌മെയ് 14: 37,000 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ‌മെയ് 15: 37,000 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ‌മെയ് 16: 37,000 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    മെയ് 17: 37,240

    Also Read- Fuel Price | പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ ഇന്ധനവില അറിയാം

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: